head1
head 3
head2

പൊരിയുന്ന ചൂടില്‍ സ്പെയിന്‍ തിളച്ചുമറിയുന്നു

മാഡ്രിഡ് : പൊരിയുന്ന ചൂടില്‍ സ്പെയിന്‍ തിളച്ചുമറിയുന്നു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രവചനം. ഈ കാലാവസ്ഥ ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ആഗോള താപനില ഉയരുന്നതിന്റെയും കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന പ്രതിസന്ധിയെയുമാണ് ഈ ഉയര്‍ന്ന താപനില അടയാളപ്പെടുത്തുന്നത്.

സെന്‍ട്രല്‍, തെക്ക്-പടിഞ്ഞാറന്‍ സ്പെയിനിലായിരിക്കും ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുക. തെക്കന്‍ നഗരങ്ങളായ സെവില്ലെ, കോര്‍ഡോബ, ബഡാജോസ് എന്നിവിടങ്ങളിലാകും 43 ഡിഗ്രി സെല്‍ഷ്യസ് ഉയരുക. തലസ്ഥാനമായ മാഡ്രിഡില്‍ താപനില 38 ഡിഗ്രിയിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

തീരദേശമായ ബാഴ്‌സലോണയില്‍ പോലും 32 ഡിഗ്രിയിലെത്തും ഉയര്‍ന്ന താപനില.സ്‌പെയിനിനു മുകളിലൂടെയെത്തിയ നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഉഷ്ണ വായു പ്രവാഹമാണ് കാലാവസ്ഥാ മാറ്റത്തിന് പിന്നിലെന്ന് എമെറ്റ് കാലാവസ്ഥാ ഏജന്‍സി പറഞ്ഞു.

കഴിഞ്ഞ മാസവും സ്പെയിനില്‍ താപനില കുതിച്ചുയര്‍ന്നിരുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഒരിക്കലുമില്ലാത്ത ചൂടാണ് അനുഭവപ്പെട്ടത്.

Comments are closed.