head 3
head2
head1

കോവിഡ്: യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള യാത്ര വിലക്ക് നീട്ടി സ്പെയിന്‍

മാഡ്രിഡ് : കോവിഡ് വ്യാപനം പരിഗണിച്ച് യൂറോപ്യന്‍ യൂണിയന്‍, ഷെങ്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഫെബ്രുവരി 13 വരെ നീട്ടിയതായി സ്പാനിഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ചെക്കിയ, സൈപ്രസ്, ക്രൊയേഷ്യ, ഡെന്മാര്‍ക്ക്, എസ്തോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലണ്ട്, ഐസ്ലാന്‍ഡ്, ഇറ്റലി, ലാത്വിയ, ലിച്ചെന്‍സ്റ്റീന്‍, ലുംബാന്‍, ലിത്വാനിയ, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലൊവാക്യ, സ്ലോവേനിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ റിസ്‌ക് ഏരിയാ പട്ടികയിലുള്ളത്. ഈ പട്ടിക ഒരാഴ്ച കൂടി നീട്ടുമെന്ന് വകുപ്പ് വിശദീകരിച്ചു.

കോവിഡ് അപകടസാധ്യതയുള്ള രാജ്യത്ത്/മേഖലയില്‍ നിന്നു വരുന്നവര്‍ വാക്സിനേഷന്‍, സജീവ അണുബാധ സംബന്ധിച്ച ഡയഗ്നോസ്റ്റിക് ടെസ്റ്റ് (പിഡിഐഎ), കോവിഡ് മുക്തി നേടിയ സര്‍ട്ടിഫിക്കറ്റ് എന്നിവയോ ഹാജരാക്കണം. യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റും പരിഗണിക്കും.

ഫെബ്രുവരി ഒന്നു മുതല്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്ത യാത്രക്കാര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 2021 മേയ് പകുതിക്ക് മുമ്പ് വാക്‌സിനെടുത്തവര്‍ സ്‌പെയിനിലേക്ക് നിയന്ത്രണങ്ങളില്ലാതെ യാത്ര ചെയ്യുന്നതിന് ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുത്തത് തെളിയിക്കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ചൈന (ഹോങ്കോങ്ങിന്റെയും മക്കാവോയുടെയും ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ), ഇന്തോനേഷ്യ, ന്യൂസിലാന്റ് റുവാണ്ട, സൗദി അറേബ്യ, ദക്ഷിണ കൊറിയ, തായ്വാന്‍ എന്നിവയേയും ഹൈറിസ്‌ക് പട്ടികയില്‍ സ്പെയിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.