head1
head2
head 3

ഫേയ്സ് മാസ്‌ക് ധരിക്കണമെന്ന കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം സ്പെയിന്‍ പിന്‍വലിച്ചു

മാഡ്രിഡ് : പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും ഫേയ്സ് മാസ്‌ക് ധരിക്കണമെന്ന കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം സ്പെയിന്‍ പിന്‍വലിച്ചു. എന്നാല്‍ ഇന്‍ഡോറുകളില്‍ മാസ്‌ക് ഇപ്പോഴും നിര്‍ബന്ധമാണ്. വ്യാഴാഴ്ചയാണ് രാജ്യത്തിന്റെ ഇതു സംബന്ധിച്ച തീരുമാനം പുറത്തുവന്നത്. പുതിയ തീരുമാനമൊക്കെ വന്നെങ്കിലും മാസ്‌ക് ജീവിതത്തിന്റെ ഭാഗമായതുപോലെ മാഡ്രിഡില്‍ പരക്കെ ആളുകള്‍ മാസ്‌കുമായാണ് പുറത്തിറങ്ങിയത്.

2020 മെയ് മാസമാണ് സ്‌പെയിന്‍ ആദ്യമായി മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത്. പിന്നീട് കഴിഞ്ഞ വര്‍ഷം ജൂണില്‍ അത് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനം ശക്തമായതോടെ ക്രിസ്മസിന് തൊട്ടുമുമ്പ് മാസ്‌ക് നിയമം വീണ്ടും കൊണ്ടുവരികയായിരുന്നു.

കാറ്റലോണിയയുടെ വടക്കുകിഴക്കന്‍ മേഖലയില്‍, ഇന്ന് അര്‍ദ്ധരാത്രിയോടെ നൈറ്റ് ലൈഫ് വേദികള്‍ തുറക്കാനും തീരുമാനമായി. ഡിസംബര്‍ അവസാനത്തോടെയാണ് ഇവയ്ക്ക് നിരോധനം കൊണ്ടുവന്നത്.

സ്പെയിനില്‍ ഇതുവരെ, 10.5 മില്യണ്‍ കോവിഡ് ബാധകളും 95,000 -ത്തിലധികം മരണവുമാണ് രേഖപ്പെടുത്തിയത്.

Comments are closed.