head2
head 3
head1

ടെസ്റ്റുകളും ഐസൊലേഷനുമില്ല: സ്പെയിനില്‍ ഇനി പുതിയ കോവിഡ് നിയമങ്ങള്‍

മാഡ്രിഡ് : യു.കെ അടക്കം പല രാജ്യങ്ങളും നടപ്പിലാക്കിയ പുതിയ കോവിഡ് നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സ്‌പെയിന്‍. നിര്‍ബന്ധിത ഐസൊലേഷനും ടെസ്റ്റും നിര്‍ത്തലാക്കി. ഈ നിയമങ്ങള്‍ നടപ്പിലാക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി സ്‌പെയിന്‍.

പ്രധാനമായും ടൂറിസത്തെ വരുമാനമായി ആശ്രയിക്കുന്ന രാജ്യം, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ മേഖലയിലുണ്ടായ നഷ്ടത്തിന്റെ ആഘാതത്തിലാണ്. യുദ്ധവും പ്രതിസന്ധികളും മറികടക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്. സഞ്ചാരികളെ ആകര്‍ശിക്കാന്‍ വേണ്ടിയാണ് ഈ മാറ്റങ്ങള്‍. ഇനി വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയാവും.

ഓണ്‍ലൈന്‍ ഹെല്‍ത്ത് കണ്‍ട്രോള്‍ ഫോം പൂരിപ്പിക്കുക എന്നത് മാത്രമാണ് ഇനി സ്‌പെയിനിലെ കോവിഡ് നിബന്ധന.

Comments are closed.