head2
head 3
head1

സ്പെയിനില്‍ പാല്‍, മാവ്, അരി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് റേഷനിംഗ്

മാഡ്രിഡ് : ഉക്രൈന്‍ യുദ്ധത്തിന്റെയും ട്രക്ക് ഡ്രൈവര്‍മാരുടെ സമരത്തിന്റെയും പ്രത്യാഘാതമെന്ന നിലയില്‍ സ്പെയിനില്‍ പാല്‍, മാവ്, അരി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് റേഷനിംഗ് ഏര്‍പ്പെടുത്തുന്നു. ക്ഷാമം ഭയന്ന് മൂന്നാഴ്ച മുമ്പ്, സ്പാനിഷ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ സൂര്യകാന്തി എണ്ണയുടെ വില്‍പ്പനയില്‍ റേഷനിംഗ് ഏര്‍പ്പെടുത്തിയിരുന്നു. ഡീസല്‍ വില കുതിച്ചുയരുന്നതിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ മാര്‍ച്ച് 14 മുതല്‍ സമരം ചെയ്യുകയാണ്. സാധനങ്ങളുടെ ക്ഷാമം മൂലം പല സൂപ്പര്‍മാര്‍ക്കറ്റുകളും ശൂന്യമായ നിലയിലാണ്.

അസാധാരണമായ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ അടിയന്തര പദ്ധതിയുടെ ഭാഗമായാണ് റേഷനിംഗ് ഏര്‍പ്പെടുത്തുന്നത്.

കുറച്ചുനാളുകളായി സ്പെയിനില്‍ വിലക്കയറ്റവും പണപ്പെരുപ്പവുമെല്ലാം കാരണം സ്പെയിനാകെ അശാന്തിയിലാണ്. അതിനിടയിലാണ് ലോറി പണിമുടക്ക്, ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കല്‍, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജനകീയ പ്രതിഷേധങ്ങള്‍ എന്നിവയും സര്‍ക്കാരിനെ വലയ്ക്കുന്നത്. സ്പെയിനിന്റെ പണപ്പെരുപ്പ നിരക്ക് 37 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഫെബ്രുവരിയിലെ 7.6 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 9.8 ശതമാനമായാണ് ഇത് ഉയര്‍ന്നത്.

Comments are closed.