head 3
head2
head1

സൈക്കോ ഭാവങ്ങളുമായി ആകാംഷ നിറച്ച് സൗബിന്റെ ”ജിന്ന്” ടീസര്‍ പുറത്തിറങ്ങി

സൗബിന്‍ ഷാഹിറിനെ നായകനാക്കി KPSC ലളിതയുടെ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്നി’ന്റെ ടീസര്‍ റിലീസായി . പ്രേക്ഷകരില്‍ ആകാംഷ സൃഷ്ടിക്കുന്നതാണ് ടീസറിലെ സൗബിന്റെ പ്രകടനം .ശാന്തി ബാലചന്ദ്രനാണ് ജിന്നിലെ നായിക.’വര്‍ണ്യത്തില്‍ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്ന സവിശേഷതയുമുണ്ട്.

അന്തരിച്ച അനശ്വര കലാകാരി കെപിഎസി ലളിത, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Comments are closed.