head 3
head1
head2

ദുല്‍ഖര്‍ – രാമന്‍, മൃണാല്‍ – സീത; ‘സീതാരാമം’ സിനിമയിലെ മെലഡി ഗാനം

യുദ്ധ പശ്ചാത്തലത്തില്‍ ഹനു രാഘവപുടി ഒരുക്കുന്ന പ്രണയകഥ ‘സീതാരാമം’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ താക്കൂറുമാണ് രാമനായും സീതയായും എത്തുന്നത്. ‘പെണ്‍ പൂവേ തേന്‍വണ്ടേ’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വിശാല്‍ ചന്ദ്രശേഖര്‍ ഈണം പകര്‍ന്ന ഗാനത്തിന് അനന്ത ശ്രീറാം തന്റെ വരികള്‍ കൊണ്ട് ആകര്‍ഷകമായ പ്രണയകഥ വര്‍ണ്ണിക്കുന്നു. എസ്.പി. ചരണും രമ്യാ ബെഹറയും ചേര്‍ന്ന് ആലപിക്കുന്നു. വിന്റേജ് സംഗീതത്തിന്റെ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരും തരത്തില്‍ ഒരു സാന്ത്വന മെലഡിയാണ് ‘പെണ്‍ പൂവേ തേന്‍വണ്ടേ’.

വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേര്‍ന്നാണ് നിര്‍മാണം. ദുല്‍ഖറും മൃണാലും തമ്മിലുള്ള കെമിസ്ട്രി വളരെ ശ്രദ്ധേയമാണ്. അഫ്രീന്‍ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി.എസ്. വിനോദാണ്. ദുസുമന്ത്, ഗൗതം മേനോന്‍, പ്രകാശ് രാജ്, തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

Comments are closed.