head 3
head2
head1

സിദ്ദു മൂസൈവാലയുടെ കൊലപാതകം; സുരക്ഷ പിന്‍വലിച്ച ആം ആദ്മി നടപടിക്കെതിരെ കോണ്‍?ഗ്രസ് കോടതിയിലേക്ക്

ന്യൂഡല്‍ഹി : പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസൈവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍?ഗ്രസ് കോടതിയിലേക്ക്. സിദ്ദു മൂസൈവാലയുടെ സുരക്ഷ പിന്‍വലിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

പഞ്ചാബിലെ മന്‍സ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വച്ചായിരുന്നു കൊലപാതകം നടന്നത് . 30 റൗണ്ട് വെടിയേറ്റാണ് മരണം. ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ വിഐപി സംസ്‌കാരത്തിനെതിരെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചാബ് പോലീസ് മൂസേവാലയുടെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് മൂസേവാലയ്ക്ക് നേരെ അക്രമമുണ്ടായത്.

അതേസമയം മൂസേവാലയുടെ കൊലപാതകത്തിനായി അക്രമി ഉപയോഗിച്ചത് എഎന്‍ 94 റഷ്യന്‍ അസോള്‍ട്ട് റൈഫിള്‍ ആണെന്നാണ് വിവരം. കൂടാതെ ഈ ആക്രമണത്തില്‍ 8 മുതല്‍ 10 വരെ അക്രമികള്‍ ഉള്‍പ്പെട്ടിരുന്നു എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

അക്രമികള്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി പോലീസ് ഓഫീസര്‍ പി.കെ യാദവ് പറഞ്ഞു. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതേസമയം, പോലീസിന് ചില സൂചനകളും ലഭിച്ചിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മൂസേവാല കൊലക്കേസ് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ കാനഡയിലുള്ള ലോറന്‍സ് ബിഷ്ണോയി സംഘാംഗമായ ലക്കി ഏറ്റെടുത്തതായി പഞ്ചാബ് ഡിജിപി പറഞ്ഞു. അതേസമയം, ബിഷ്ണോയി വിരുദ്ധ സംഘത്തെ പിന്തുണയ്ക്കുന്നയാളാണ് സിദ്ധു മൂസേവാലയെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാന്‍സയില്‍ നിന്ന് മത്സരിച്ചെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് 63,000 ത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അഴിമതി ആരോപണത്തിന്റെ പേരില്‍ അടുത്തിടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, വിജയ് സിംഗ്ലയെ പുറത്താക്കിയിരുന്നു.

കഴിഞ്ഞ മാസം, സിദ്ധു മൂസേവാല തന്റെ ഏറ്റവും പുതിയ ഗാനമായ ‘സ്‌കേപ്പ് ഗോട്ട്’ എന്ന ഗാനത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും അതിന്റെ അനുഭാവികളെയും വിമര്‍ശിച്ചത് വിവാദമായിരുന്നു. സിദ്ധു തന്റെ ഗാനത്തില്‍ എഎപി അനുഭാവികളെ ‘ഗദ്ദര്‍’ (രാജ്യദ്രോഹി) എന്ന് വിളിച്ചെന്നായിരുന്നു ആരോപണം.

ഗ്യാങ്ങ്സ്റ്റര്‍ ആല്‍ബങ്ങളുടെ തോഴനായ സിദ്ദു മൂസൈവാലയ്ക്ക് വലിയൊരു ആരാധകവൃന്ദം ഉണ്ട്. മൂസൈവാല തന്റെ ഗ്യാങ്ങ്സ്റ്റര്‍ റാപ്പുകള്‍ക്ക് കൊണ്ട് നേടിയത് പഞ്ചാബി യുവതയുടെ വീരപരിവേഷമായിരുന്നു. എകെ 47 തോക്കുകളടക്കം ഏന്തി തന്റെ ആല്‍ബങ്ങളില്‍ പ്രത്യക്ഷപ്പെട്ട മൂസൈവാല എന്നും വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. 1993 ജൂണ്‍ 17-ന് പഞ്ചാബിലെ മന്‍സ ജില്ലയിലെ മൂസെവാല ഗ്രാമത്തിലാണ് സിദ്ദു മൂസെവാലയെന്ന ശുഭ്ദീപ് സിംഗ് സിദ്ദുവിന്റെ ജനനം.

Comments are closed.