head1
head2
head 3

ശശി തരൂരിന് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം

ഷെവലിയര്‍ ബഹുമതി തരൂരിന്റെ രചനകളും പ്രസംഗംങ്ങളും കണക്കിലെടുത്ത്

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭ മുന്‍ അണ്ടര്‍-സെക്രട്ടറി ജനറലും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന് ഷെവലിയര്‍ ബഹുമതി. തരൂരിന്റെ രചനകളും പ്രസംഗംങ്ങളും കണക്കിലെടുത്താണ് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം. ഫ്രഞ്ച് മന്ത്രിമാരുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പുരസ്‌കാരം സമ്മാനിക്കും.

ഫ്രാന്‍സുമായുള്ള ബന്ധത്തെ വിലമതിക്കുകയും ഫ്രഞ്ച് ഭാഷയെ സ്‌നേഹിക്കുകയും സംസ്‌കാരത്തെ ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ഈ ബഹുമതിയെ ആദരപൂര്‍വം കാണുന്നുവെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തന്നെ ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഭാഷയില്‍ തരൂര്‍ നടത്തിയ പ്രസംഗം ഇന്ത്യയിലെ എംബസി ഉദ്യോഗസ്ഥരെയും മറ്റും അദ്ഭുതപ്പെടുത്തിയിരുന്നു.

Comments are closed.