head 3
head2
head1

ഡെന്മാര്‍ക്കില്‍ ഇന്‍ഫ്‌ലുവന്‍സ കേസുകളില്‍ കുത്തനെ വര്‍ദ്ധനവ്

കോപ്പന്‍ ഹേഗന്‍: കോവിഡ്-19 ന്റെ സാഹചര്യത്തില്‍ ഡാനിഷ് നഗരങ്ങളില്‍ ഏറിയ പങ്കും അടച്ചുപൂട്ടിയതിനാല്‍, 2022 വരെ കുറവായിരുന്ന ഇന്‍ഫ്‌ളുവന്‍സ നിരക്ക് വീണ്ടും കുത്തനെ കൂടുന്നു. ഇപ്പോള്‍ ഇന്‍ഫ്‌ളുവന്‌സ എ ബാധിക്കുന്നവരുടെ എണ്ണം ആഴ്ചതോറും ഇരട്ടിയാവുകയാണ്. ഡിസംബര്‍ ആവുന്നതോടെ ഈ ആവൃത്തിയില്‍ വലിയ വര്‍ദ്ധനവ് വീണ്ടും സംഭവിക്കും.

കോവിഡ്-19 കാലത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്‍ഫ്‌ളുവന്‌സ കേസുകള്‍ ഏറെയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. നിലവില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പനി ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണുള്ളത്. 10 ആഴ്ചയില്‍ 1,179 രോഗബാധിതര്‍ ഉണ്ടായി. ഈ സീസണില്‍ ആകെ 2,533 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എ/എച്ച്3 എന്‍2 എന്ന് വിളിക്കപ്പെടുന്ന വൈറസുകളാണ് ഇതിന് കാരണമാവുന്നത്. നിരവധി രാജ്യങ്ങളില്‍ പ്രത്യേക സീസണുകളിലായി ഉണ്ടാവുന്ന ഈ ഫ്‌ലൂവിന് കാലാനുസൃതമായ വാക്സിനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രോഗത്തിന്റെ തോത് വര്‍ധിക്കുന്നത് വാക്സിനേഷന്റെ ഫലത്തിലെ കുറവാണ് അര്‍ത്ഥമാക്കുന്നതെന്നാണ് അനുമാനം. എല്ലാ പ്രായക്കാരിലും ഈ രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

എന്നിരുന്നാലും നിലവില്‍ 15-44 വയസ്സ് പ്രായമുള്ളവരിലും 85 വയസിന് മുകളില്‍ പ്രായമുള്ളവരിലും ഇത് കൂടുതലായും ബാധിക്കും. 2-6 വയസ്സ് പ്രായമുള്ള കുട്ടികളില്‍ ഇന്‍ഫ്‌ളുവന്‌സ വാക്സിന്റെ ഫലം ഇന്‍ഫ്‌ളുവന്‌സ എ യ്ക്ക് എതിരെ 71% ആയും 7-44 വയസ് പ്രായമുള്ളവരില്‍ 43% ആയും കണക്കാക്കുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ പ്രത്യേകിച്ച് ഫലം ചെയ്യില്ലെങ്കിലും ഗുരുതര പ്രശ്‌നങ്ങളെ തടയാന്‍ വാക്‌സിന് സാധിക്കുമെന്ന് സ്റ്റാറ്റന്‍സ് സെറം ഇന്‍സ്റ്റിട്യൂട്ടിലെ സെക്ഷന്‍ ലീഡര്‍ റാമോണ്‍ ട്രെബിന് പറയുന്നു. കുട്ടികള്‍ക്ക് വാക്സിനേഷന് ശേഷം ആന്റിബോഡികള്‍ രൂപപ്പെടുത്താനുള്ള നല്ല കഴിവുള്ളതിനാല്‍ ഫ്‌ലൂ വാക്സിന്റെ ഫലം ഏറ്റവും നന്നായി കാണപ്പെടുന്നു

Comments are closed.