head2
head 3
head1

‘പത്താന്‍’ അടുത്ത ഷെഡ്യൂള്‍ സ്‌പെയിനില്‍, ഇന്ത്യന്‍ താരങ്ങള്‍ സ്‌പെയിനിലേക്ക്

മുംബൈ : പത്താന്റെ അടുത്ത ഷെഡ്യൂള്‍ സ്‌പെയിനില്‍ ചിത്രീകരണം ആരംഭിക്കും. ദീപിക പദുക്കോണ്‍, ഷാരൂഖ് ഖാന്‍, ജോണ്‍ എബ്രഹാം എന്നിവര്‍ സ്‌പെയിനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടു. ചുവപ്പ് ടര്‍ട്ടില്‍ നെക്ക് ടോപ്പും ലെതര്‍ പാന്റും തൊപ്പിയുമണിഞ്ഞ ദീപികയുടെ ചിത്രം ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. ശനിയാഴ്ച മുംബൈ എയര്‍പോര്‍ട്ടിലാണ് ദീപിക എത്തിയത്. നേരത്തെ ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാനും സ്‌പെയിനിലേക്ക് പറക്കാനായി മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.

ചിത്രത്തിലെ പ്രതിനായകനായി അഭിനയിക്കുന്നത് ജോണ്‍ എബ്രഹാമാണ്. ഭാര്യ പ്രിയ രുഞ്ചാലിനൊപ്പമാണ് ജോണ്‍ എബ്രഹാം എയര്‍പോര്‍ട്ടില്‍ എത്തിയത്. പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ പ്രകാരം ഒരു ഗാനത്തിന്റെയും ചില ആക്ഷന്‍ രംഗങ്ങളുടെയും ചിത്രീകരണമാവും സ്‌പെയിനില്‍ നടക്കുക.

ഒരു ആക്ഷന്‍ ത്രില്ലെര്‍ സിനിമയായിരിക്കും പത്താന്‍ എന്നാണ് കരുതുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. 2023 ജനുവരി 25ന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.