head1
head2
head 3

കോപ്പന്‍ ഹേഗനില്‍ വെടിവെപ്പ് ,നിരവധി പേര്‍ കൊല്ലപ്പെട്ടു

കോപ്പന്‍ ഹേഗന്‍ :ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനനഗരത്തിലെ ഫീല്‍ഡ് ഷോപ്പിംഗ് സെന്ററില്‍ ഇന്ന് വൈകിട്ട് നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ട് അക്രമിയെന്ന് സംശയിക്കുന്ന 22 കാരനായ ഡാനിഷുകാരനെ അറസ്റ്റ് ചെയ്തെന്നും ഇത് തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സംശയിക്കുന്നതായും ചീഫ് പോലീസ് ഇന്‍സ്‌പെക്ടര്‍ സോറന്‍ തോമസ്സെന്‍ പറഞ്ഞു.

വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഓഫീസര്‍മാരെ നഗരത്തിലെ ഫീല്‍ഡ് ഷോപ്പിംഗ് സെന്ററിലേക്ക് അയച്ചതായും കേന്ദ്രത്തിനകത്തുള്ളവരോട് സഹായത്തിനായി കാത്തിരിക്കാന്‍ പറഞ്ഞതായും കോപ്പന്‍ഹേഗന്‍ പോലീസ് പറഞ്ഞു.അക്രമി മാളിനുള്ളില്‍ തുരുതുരെ വെടി ഉതിര്‍ക്കുകയിയിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

140-ലധികം ഷോപ്പുകളും റെസ്റ്റോറന്റുകളും ഉള്ള ഡെന്മാര്‍ക്കിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററാണ് ഫീല്‍ഡ്. കോപ്പന്‍ഹേഗന്റെ പ്രാന്തപ്രദേശത്താണ് നഗരമധ്യവുമായി ബന്ധിപ്പിക്കുന്ന ഒരു സബ്വേ ലൈനിനു കുറുകെ ബഹുനില മാള്‍ സ്ഥിതി ചെയ്യുന്നത്.

ബ്രിട്ടീഷ് ഗായകന്‍ ഹാരി സ്‌റ്റൈല്‍സ് വൈകുന്നേരം മാളിനടുത്തുള്ള ഒരു വേദിയില്‍ പരിപാടി അവതരിപ്പിക്കാനിരിക്കെയാണ് വെടിവെപ്പ് ഉണ്ടായത്.

സംഭവസ്ഥലത്ത് നിന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പുറത്തേയ്ക്ക് പാഞ്ഞു പോകുന്നതും, ആംബുലന്‍സ് ജീവനക്കാര്‍ ആളുകളെ സ്ട്രെച്ചറുകളില്‍ കൊണ്ടുപോകുന്നതും കാണാമായിരുന്നു.

തലസ്ഥാനത്തെ പ്രധാന ആശുപത്രിയായ റിഗ്ഷോസ്പിറ്റലില്‍ അക്രമത്തില്‍ പരിക്കേറ്റ നിരവധി പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രി വക്താവ് പറഞ്ഞു. ശസ്ത്രക്രിയാ വിദഗ്ധരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള അധിക ജീവനക്കാരെ ആശുപത്രിയിലേയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Comments are closed.