head 3
head2
head1

യൂറോപ്പില്‍ മങ്കിപോക്‌സ് വാക്‌സിന്റെ ദൗര്‍ലഭ്യം രൂക്ഷമാവുന്നു

ബ്രസ്സല്‍സ്: മങ്കിപോക്‌സ് വാക്‌സിന്റെ ക്ഷാമം യൂറോപ്പില്‍ വീണ്ടും മഹാമാരി ആശങ്ക ഉയര്‍ത്തുന്നു. യൂറോപ്യന്‍ മങ്കിപോക്‌സിന്റെ പ്രഭവകേന്ദ്രമായ സ്‌പെയിനിലേയ്ക്ക് ഇതിനകം വിതരണം ചെയ്തത് 7,000 ഡോസുകള്‍ മാത്രമാണ്. ഫ്രാന്‍സ് ഇതിനകം 27,000 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നു.

വാക്സിന്‍ ലഭിക്കാത്തത് കൊണ്ട് തന്നെ സ്വവര്‍ഗാനുരാഗികള്‍ക്കായുള്ള പബ്ബുകളിലും ക്ലബ്ബുകളിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.

അതേസമയം കോവിഡിനെ ആദ്യ ഘട്ടത്തില്‍ നേരിട്ടപ്പോള്‍ ഉണ്ടായ പരാജയത്തിന്റെ ആവര്‍ത്തനം തടയാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ജൂണ്‍ ആദ്യം ഇയു ഫണ്ടുകള്‍ ഉപയോഗിച്ച് 110,000 വാക്‌സിന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്തു. ആ സമയത്ത്, യൂറോപ്യന്‍ യൂണിയനില്‍ 299 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ, ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതിരോധത്തിനായി യൂറോപ്പില്‍ ഒരു വാക്‌സിന്‍ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ, ഇത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബവേറിയന്‍ നോര്‍ഡിക് നിര്‍മ്മിക്കുന്നതാണ്. ഉല്‍പ്പാദന പരിമിതികള്‍ നേരിടുന്നതും മത്സര ഓര്‍ഡറുകള്‍ നിലനില്‍ക്കുന്നതും കൊണ്ട് തന്നെ ഇയുവിനായി ഓര്‍ഡറിന്റെ ഏകദേശം 58,000 ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവ ഓഗസ്റ്റ് അവസാനത്തോടെ പ്രതീക്ഷിക്കുന്നു.

ഒരു കാലത്ത് മുന്‍നിര കൊലയാളിയായിരുന്ന വസൂരിക്കുള്ള വാക്‌സിനുകള്‍ മങ്കിപോക്സിനെതിരെയും ഫലപ്രദമാണ്. 1970-കള്‍ വരെ വാക്‌സിനേഷന്‍ സാര്‍വത്രികമായിരുന്നു. എന്നാല്‍ വസൂരി തുടച്ചുനീക്കപ്പെട്ടപ്പോള്‍ പതിവ് വാക്‌സിനേഷന്‍ നിര്‍ത്തി. വസൂരി പോലെ മാരകമായ ഒരു രോഗത്തെ തടയാന്‍ ശ്രമിക്കുമ്പോള്‍ മാത്രം സ്വീകാര്യമായ ചില അപകടസാധ്യതകള്‍ പഴയ വാക്‌സിനുകള്‍ വഹിക്കുന്നുമുണ്ട്.

രോഗം എപ്പോഴെങ്കിലും തിരിച്ചെത്തിയാല്‍ പ്രയാഗിക്കാന്‍ വസൂരി വാക്‌സിനുകള്‍ വ്യക്തിഗത രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും സൂക്ഷിച്ചിട്ടുണ്ട്. നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ ചില രാജ്യങ്ങളില്‍, മങ്കിപോക്‌സ് പടര്‍ന്നുപിടിക്കുന്നതിന് മുമ്പ്, ബവേറിയന്‍ നോര്‍ഡിക്കിന്റെ വാക്സിന്‍ അവിടങ്ങളിലെ സ്റ്റോറുകളില്‍ കാര്യമായ വിതരണമുണ്ടായിരുന്നു. ഇപ്പോള്‍ മാര്‍ക്കറ്റില്‍ മരുന്ന് ലഭ്യമല്ലെന്നതാണ് ആശങ്കയുയര്‍ത്തുന്നത്.

Comments are closed.