head1
head2
head 3

കൊടും ചൂട്… കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ രണ്ട് മഞ്ഞുമലകളെ ‘കാണാനില്ല’

മിനെസോട്ട : കൊടും ചൂടിനെ തുടര്‍ന്ന് കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകള്‍ ഉരുകിയതായി ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍. 1,200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള കോംഗര്‍ ഐസ് ഷെല്‍ഫ് മാര്‍ച്ച് 15 ഓടെ പൂര്‍ണ്ണമായും ഇല്ലാതായതായി കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. സി38, സി37 എന്നീ രണ്ട് മഞ്ഞുമലകള്‍ കോംഗര്‍ ഐസ് ഷെല്‍ഫില്‍ നിന്ന് അകന്നു പോകുന്നതിന്റെ ചിത്രങ്ങളാണ് ഉപഗ്രഹം കാണിച്ചുതരുന്നത്. നാസ എര്‍ത്ത് ആന്‍ഡ് പ്ലാനറ്ററി സയന്റിസ്റ്റ് കാതറിന്‍ കോളെല്ലോ വാക്കറാണ് ട്വിറ്ററില്‍ ചിത്രങ്ങള്‍ പങ്കിട്ടത്.

സാധാരണയായി ഈ സമയത്ത് ഈ മേഖലയിലെ താപനില -51സി ആയിരുന്നു. എന്നാല്‍ ഈ മാസം ആദ്യം അത് -12സി ആയിരുന്നു. അവര്‍ ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് കരയില്‍ രൂപം കൊള്ളുന്ന മഞ്ഞുപാളികള്‍ സ്നോയും ഐസും തടഞ്ഞുനിര്‍ത്തുന്ന പുലിമുട്ടുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതുരുകി സമുദ്രത്തിലേക്കാണൊഴുകുക. ഇത് സമുദ്രങ്ങളിലെ ജലനിരപ്പുയര്‍ത്താന്‍ കാരണമാകുന്നു.

കിഴക്കന്‍ അന്റാര്‍ട്ടിക്കയുടെ ചില ഭാഗങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. മാര്‍ച്ചിലെ ഉഷ്ണതരംഗം അന്തരീക്ഷ നദി പ്രതിഭാസവുമായി ബന്ധപ്പെട്ടതാണെന്നാണ് മിനസോട്ട സര്‍വകലാശാലയിലെ ഗ്ലേസിയോളജിസ്റ്റ് പീറ്റര്‍ നെഫ് പറയുന്നത്.

സമുദ്രത്താല്‍ ചുറ്റപ്പെട്ടതിനാലും ചൂടു വായുവിനെ തടയുന്ന കാറ്റുള്ളതിനാലും സാധാരണഗതിയില്‍ തണുത്തുറഞ്ഞ ഭൂഖണ്ഡം ആര്‍ട്ടിക് പ്രദേശത്തേക്കാള്‍ വളരെ സാവധാനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കുകയെന്ന് ഇദ്ദേഹം പറഞ്ഞു. ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി ചൂടു കൂടുതലുണ്ടായാല്‍ മാത്രമേ അത് പ്രതികരിക്കുകയുള്ളുവെന്നും നെഫ് പറഞ്ഞു.

കഴിഞ്ഞ നൂറ്റാണ്ടില്‍, കിഴക്കന്‍ അന്റാര്‍ട്ടിക്കയില്‍ ചൂട് കുറവായിരുന്നു. എന്നിരുന്നാലും ചില പ്രദേശങ്ങളെ ചൂട് വളരെയധികം ബാധിച്ചു. 2002 മുതല്‍ 2020 വരെ പ്രതിവര്‍ഷം ശരാശരി 149 ബില്യണ്‍ ടണ്‍ ഐസ് നഷ്ടപ്പെട്ടതായാണ് നാസയുടെ കണക്ക്.

Comments are closed.