head2
head1
head 3

‘ചാര്‍ലി’യിലെ സൗബിന്റെ കള്ളന്‍ കഥാപാത്രം; നായകനാകുന്ന ‘കള്ളന്‍ ഡിസൂസ’യുടെ രസകരമായ ട്രെയ്‌ലര്‍ ഇറങ്ങി

ചാര്‍ലിയില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സ്പിന്‍ ഓഫ് ചിത്രം

2015ല്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘ചാര്‍ലി’യില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ‘ഡിസൂസ’ എന്ന കള്ളന്‍. ചാര്‍ളിയിലെ ഈ കഥാപാത്രത്തെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രേംകുമാര്‍, വിനോദ് കോവൂര്‍, കൃഷ്ണകുമാര്‍, അപര്‍ണ്ണ നായര്‍ തുടങ്ങി വലിയൊരു താരനിരയും അണിനിരക്കുന്നു. ഈ മാസം തിയറ്ററുകളിലെത്തുന്ന സിനിമയുടെ ott റിലീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Comments are closed.