head 3
head2
head1

ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍; ‘സല്യൂട്ട്’ ട്രെയ്‌ലര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ‘സല്യൂട്ടി’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു കൊലപാതക കേസും അതിന്റെ അന്വേഷണവുമാണ് സല്യൂട്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഈ മാസം 18ന് സോണി ലിവിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

ദുല്‍ഖര്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക.

മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

Comments are closed.