head1
head 3
head2

റോഷന്‍ ആന്‍ഡ്രൂസ്- ബോബി-സഞ്ജയ് ടീമിന്റെ ‘സല്യൂട്ട്’ 14ന് എത്തും

കൊച്ചി: മുംബൈ പൊലീസിന് ശേഷം വീണ്ടുമൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി റോഷന്‍ ആന്‍ഡ്രൂസ്- ബോബി-സഞ്ജയ് ടീം എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സല്യൂട്ടിലൂടെ.

ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ജനുവരി പതിനാലിന് ആഗോള റിലീസ് ആയിട്ടാണ് എത്തുന്നത്. അരവിന്ദ് കരുണാകരന്‍ എന്ന് പേരുള്ള ഒരു പോലീസ് ഓഫീസര്‍ ആയാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്.

ബോളിവുഡ് താരം ഡയാന പെന്റി നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ മനോജ് കെ. ജയനും നിര്‍ണ്ണായക വേഷം ചെയ്തിട്ടുണ്ട്. സാനിയ ഇയ്യപ്പന്‍, ലക്ഷ്മി ഗോപാലസ്വാമി, സായികുമാര്‍, വിജയകുമാര്‍, ഗണപതി, ബിനു പപ്പു, അലന്‍സിയര്‍, ബോബന്‍ ആലുമ്മൂടന്‍, ഇര്‍ഷാദ്, ദീപക് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അസ്ലം പുരയില്‍, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. സൂപ്പര്‍ വിജയം നേടിയ ‘കുറുപ്പ്’ നിര്‍മ്മിച്ചതും ദുല്‍ഖര്‍ തന്നെയാണ്. ‘കായംകുളം കൊച്ചുണ്ണി’ എന്ന മെഗാ ഹിറ്റിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ്- ബോബി- സഞ്ജയ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്.

Comments are closed.