head2
head1
head 3

ഇലക്ട്രിക് വാഹന വിപണി; അമേരിക്കയെയും ചൈനയെയും പിന്തള്ളി യൂറോപ്പ് കുതിയ്ക്കുന്നു

ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ്-ഇന്‍ ഹൈബ്രിഡ് കാറുകളും ഉള്‍പ്പെടെയുള്ള ഫോസില്‍ ഇന്ധന ബദലുകളുടെ വില്‍പ്പന യൂറോപ്പിലുടനീളം കുതിച്ചുയരുന്നു.

അമേരിക്കയെയും ചൈനയെയും പിന്തള്ളി യൂറോപ്പിലാകെ ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളുമടക്കമുള്ള ഫോസില്‍ ഇന്ധന ബദലുകളുടെയും വില്‍പ്പന കുതിയ്ക്കുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ വാഹന വിപണിയുടെ 10 ശതമാനവും ഇ.വി ആയിരുന്നെന്ന് ജൂണിലെ പ്യൂ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ചൈനയില്‍ 5.7 ശതമാനവും യുണൈറ്റഡില്‍ വെറും 1.8 ശതമാനവുമായിരുന്നു വില്‍പ്പന എന്നറിയുമ്പോഴാണ് യൂറോപ്പിന്റെ മുന്നേറ്റം വ്യക്തമാകുന്നത്. കാര്‍ബണ്‍ ഉദ്ഗമന ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചതിന് പുറമേ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാര്‍ നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും സബ്‌സിഡിയും ഏര്‍പ്പെടുത്തിയിട്ടുണ്ട് യൂറോപ്പ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഫോസില്‍-ഇന്ധന കാറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാനുള്ള സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. 2035 മുതല്‍ ഫോസില്‍-ഇന്ധന വാഹനങ്ങള്‍ നിരോധിക്കാനാണ് യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശം.

യൂറോപ്യന്‍ യൂണിയനില്‍ ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വിറ്റഴിച്ച അഞ്ചിലൊന്ന് വാഹനങ്ങളും ഇലക്ട്രിക് മോഡലായിരുന്നുവെന്ന് പുതിയ ഡാറ്റകള്‍ കാണിക്കുന്നു. മൊത്തം വിപണിയുടെ 20 ശതമാനവും ഹൈബ്രിഡ് ഇലക്ട്രിക് പാസഞ്ചര്‍ കാറുകളായിരുന്നുവെന്ന് യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സാക്ഷ്യപ്പെടുത്തുന്നു. യൂറോപ്പിലെ ഏറ്റവും വലിയ കാര്‍, ട്രക്ക്, ബസ് നിര്‍മ്മാതാക്കളെ പ്രതിനിധീകരിക്കുന്ന എസിഇഎ.

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ജനപ്രിയമായ ഓപ്ഷന്‍ ഡീസലായിരുന്നു. ചരിത്രത്തില്‍ ആദ്യമായി ഡീസല്‍ വാഹനങ്ങള്‍ രണ്ടാം സ്ഥാനത്തേയ്ക്ക് മാറിയിരിക്കുകയാണ്.ബാറ്ററി ഇലക്ട്രിക് വാഹന വില്‍പ്പന ഏകദേശം 57% വര്‍ധിച്ചതായി അസോസിയേഷന്‍ പറഞ്ഞു. 212,000 ഇലക്ട്രിക് വാഹനങ്ങളാണ് ഇവിടെ വിറ്റഴിച്ചത്. പരമ്പരാഗത പെട്രോള്‍, ഡീസല്‍ കാറുകളുടെ ഇടിവ് തുടരുകയാണ് .പെട്രോള്‍ കാറുകളുടെ വില്‍പ്പന 35% ചുരുങ്ങി. മൂന്നാം പാദത്തില്‍ ഡീസല്‍ കാറുകളുടെ രജിസ്ട്രേഷനില്‍ 50 ശതമാനത്തിലധികം ഇടിവുണ്ടായെന്നും.

Comments are closed.