head2
head 3
head1

റഷ്യന്‍ ആക്രമണം: യൂറോപ്യന്‍ രാജ്യങ്ങളും ആശങ്കയില്‍

ബ്രസ്സല്‍സ് : ഉക്രെയ്ന്‍ ആക്രമണം യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങള്‍ക്കും ഒരു തരത്തില്‍ ഭീഷണിയാകുമോ… അക്രമണത്തിനെ പ്രതിഷേധ സൂചകമായി റഷ്യക്കെതിരെ പൂര്‍ണ്ണ ഉപരോധമേര്‍പ്പെടുത്തിയിരിക്കുകയാണ് ഇയു.

റഷ്യയില്‍ നിന്ന് നേരിട്ട് യൂറോപ്പിലേക്ക് പ്രകൃതി വാതകം എത്തിക്കാന്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുന്ന നോര്‍ഡ് സ്ട്രീം 2 പൈപ്പ് ലൈന്‍ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമുണ്ട്. റഷ്യയില്‍ നിന്നും 1230 കിലോ മീറ്റര്‍ നീളത്തില്‍ യൂറോപ്പിലേക്ക് പ്രകൃതി വാതകം എത്തിയ്ക്കാനുള്ള പൈപ്പ് ലൈനാണ് ഇത്. ഉപരോധത്തിന്റെ ഭാഗമാണിത്.

അവിടം കൊണ്ടും പ്രശ്നം തീരുമോയെന്ന ചോദ്യമാണ് ഉയരുന്നത്. നിലവില്‍ യൂറോപ്പിലെ പാചക വാതകത്തിന്റെ പ്രധാന സപ്ലെക്കാര്‍ റഷ്യ തന്നെയാണ്. അത് നിര്‍ത്തിവയ്ക്കാനുള്ള ശ്രമമെങ്ങാനും റഷ്യന്‍ ഭാഗത്തുനിന്നുണ്ടായാല്‍ യൂറോപ്പിനത് ‘മരണക്കളി’യാവും.

മുഖ്യ പ്രശ്നം പാചകവാതകം തന്നെ

പാചകവാതകമുള്‍പ്പടെയുള്ള ഊര്‍ജ്ജത്തിന് യൂറോപ്പിലെ ഒട്ടേറെ രാജ്യങ്ങള്‍ നിലവില്‍ റഷ്യയെയാണ് ആശ്രയിക്കുന്നത്. അതിനാല്‍ നീണ്ടുനില്‍ക്കുന്ന യുദ്ധം യൂറോപ്പിനെയാകെ പാചകവാതക ക്ഷാമത്തിലേയ്ക്കും വില വര്‍ധനവിലേയ്ക്കും നയിക്കുമോയെന്ന ആശങ്കയാണ് എങ്ങും ഉയരുന്നത്. അതിനിടെ ഇതിന്റെ ചുവടുപിടിച്ച് പണപ്പെരുപ്പവും വിലക്കയറ്റവും രാജ്യങ്ങളെ കഴുത്തുഞെരിക്കുമോയെന്ന ഭീഷണിയുമുണ്ട്. അതിനു പുറമേ ഈ ഉപരോധ നടപടികള്‍ യുറോപ്യന്‍ യൂണിയന്‍ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ ചോദ്യച്ചിഹ്നമായി നിലനില്‍ക്കുന്നു. ഇത് ഏതു വിധത്തില്‍ ഓരോ രാജ്യങ്ങളെ ബാധിക്കുമെന്നതും പ്രശ്നമാണ്. ഏറ്റവും വലിയ ആശങ്ക ഊര്‍ജ മേഖലയെ ചുറ്റിപ്പറ്റിയാണെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി സ്ഥിരീകരിച്ചിട്ടുണ്ട്.

സമീപ മാസങ്ങളിലെ വിലക്കയറ്റം ജീവിതം യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഊര്‍ജ്ജത്തിന് മറ്റ് ഉറവിടങ്ങളേയും രാജ്യങ്ങളേയും ആശ്രയിക്കാന്‍ ഇയു ശ്രമിക്കാത്തത് വലിയ പ്രശ്നമാകുമെന്ന് സൂചനയുണ്ട്.

ആണവോര്‍ജ്ജമില്ല… കല്‍ക്കരി പ്ലാന്റില്ല… ആശ്രയം റഷ്യ മാത്രം…

ജര്‍മ്മനിയും ഇറ്റലിയുമുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. ഇറ്റലി ഉള്‍പ്പടെ മിക്ക രാജ്യങ്ങള്‍ക്കും ആണവോര്‍ജ്ജ ശേഷിയില്ല. കല്‍ക്കരി വൈദ്യുതി ഘട്ടം ഘട്ടമായി നിര്‍ത്തലുമാക്കി. ഗാര്‍ഹിക വാതക ഉല്‍പ്പാദനവും കുറച്ചു. ഇവരെയൊക്കെ പാചകവാതക ലഭ്യത പ്രതിസന്ധിയിലാക്കും.

സുസ്ഥിര സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്നതാണ് ഇവരുടെയൊക്കെ ദീര്‍ഘകാല പദ്ധതികളെങ്കിലും അതിനൊന്നും ഇപ്പോള്‍ സമയമില്ല. റഷ്യ ഗ്യാസ് കയറ്റുമതി നിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഭൂരിപക്ഷം രാജ്യങ്ങളുടെയും ‘അടുപ്പു പുകയാത്ത’ സ്ഥിതിയാണുണ്ടാവുക.

പ്രതിസന്ധി നീണ്ടുപോയാല്‍….

ഹ്രസ്വകാലത്തേയ്ക്ക് ഊര്‍ജ്ജവിതരണ രംഗം സേയ്ഫാണെന്ന ധാരണയിലാണ് യൂറോപ്യന്‍ രാഷ്ട്രീയനേതൃത്വം. എന്നാല്‍ പ്രതിസന്ധി നീണ്ടുപോയാല്‍ എന്താണ് സംഭവിക്കുക, എങ്ങനെ പ്രതിസന്ധിയെ മാനേജ് ചെയ്യാനാകും എന്നൊന്നും ഇവര്‍ക്കറിയില്ല.

പല രാജ്യങ്ങളിലും വാതക സ്റ്റോക്ക് വളരെ കുറവാണെന്ന സത്യവും നിലനില്‍ക്കുന്നു. ഈ സ്ഥിതി വരും നാളുകളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് കരുതുന്നത്. ഈ സ്ഥിതിയില്‍ യൂറോപ്യന്‍ ഊര്‍ജ വില കൂടി റഷ്യ വര്‍ധിപ്പിച്ചാല്‍ സ്ഥിതി കൈയ്യില്‍ നില്‍ക്കാത്തതാകും. എന്നാല്‍ ശീതകാലത്തും സംഘര്‍ഷം തുടരുകയാണെങ്കില്‍ സാഹചര്യം വളരെ മോശമായേക്കും.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.