head1
head 3
head2

യുദ്ധമവസാനിപ്പിക്കാനുള്ള വത്തിക്കാന്റെ മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് റഷ്യ

റോം: റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള വത്തിക്കാന്റെ മധ്യസ്ഥ ശ്രമങ്ങളെ സ്വാഗതം ചെയ്ത് റഷ്യ. റഷ്യന്‍ വിദേശകാര്യ മന്ത്രാലയം യൂറോപ്യന്‍ ഡിപാര്‍ട്‌മെന്റ് മേധാവി Alexey Paramonov ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.

ഉക്രൈനിലെ സംഘര്‍ഷസ്ഥിതി അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാനായി എല്ലാവിധ സഹായങ്ങളും വത്തിക്കാന്‍ തുടര്‍ച്ചായായി വാഗ്ദാനം ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഉക്രൈനിലെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടക്കുന്ന തുറന്ന ചര്‍ച്ചകള്‍ റഷ്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.