head2
head 3
head1

റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ അലയൊലികള്‍ ഓഹരി വിപണിയിലും

വലേറ്റ : റഷ്യ- ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള ഓഹരി വിപണി ‘നിലംപരിശായി’. യുഎസ് ഇക്വിറ്റികളുടെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയില്‍ വില ഇടിച്ചുകയറി ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ബാരലിന് 100 ഡോളറിലേയ്ക്കെത്തി.

റഷ്യന്‍ ഓഹരി വിപണിയും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി. ഒക്ടോബറില്‍ ഉക്രെയ്നിന്റെ അതിര്‍ത്തിയില്‍ റഷ്യന്‍ സൈന്യമെത്തിയതു മുതല്‍ ഈ വിപണി ചാഞ്ചാട്ടത്തിലാണ്. എണ്ണവിലയുമായി സമന്വയിപ്പിച്ച് വ്യാപാരം നടത്തുന്ന റഷ്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന് അതിന്റെ മൂല്യത്തിന്റെ നാലിലൊന്നാണ് നഷ്ടമായത്.

എന്നാല്‍ ആഗോള സൂചികയില്‍ റഷ്യയുടെ പ്രാതിനിധ്യം താരതമ്യേന ചെറുതാണ്. എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സിന്റെ 3.2% മാത്രമാണ് റഷ്യയുടെ പ്രാതിനിധ്യം. ഇത് ആഗോള ഓഹരി വിപണിയുടെ 0.4% മാത്രമാണെന്നാണ് കണക്കാക്കുന്നത്.

പ്രകൃതി വാതക വിതരണ രംഗത്തും പ്രതിസന്ധി

പ്രകൃതി വാതക വിതരണ രംഗവും സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്. യൂറോപ്പിന്റെ പ്രധാന ഊര്‍ജ്ജ വിതരണക്കാരാണ് റഷ്യ. ഇയുവിന്റെ പ്രകൃതി വാതക ആവശ്യകതയുടെ ഏകദേശം 35%മാണ് റഷ്യ നല്‍കുന്നത്. ഗ്യാസ് ഡെലിവറിയില്‍ എന്തെങ്കിലും തടസ്സം ഉണ്ടാകുന്നത് സീമെന്‍സ് എജി പോലെയുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ പ്രശ്നമാകും.

ഉക്രെയ്നിന്റെ അതിര്‍ത്തിക്കുള്ളില്‍ ഒരു അധിനിവേശമുണ്ടായാല്‍ റഷ്യയില്‍ നിന്നുള്ള പുതിയ നോര്‍ഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ്ലൈന്‍ നിര്‍ത്തുമെന്ന് ജര്‍മ്മനി നേരത്തേ വ്യക്തമാക്കിയിരുന്നു. പൈപ്പ്‌ലൈനിലൂടെ യൂറോപ്പിലേക്കുള്ള ഗ്യാസ് ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മോസ്‌കോയുടെ ബ്ലോക്കിന് മേലുള്ള ആധിപത്യം തുടരുന്നതിന് വഴിയൊരുക്കുന്നതാണ് ഈ പുതിയ ലൈന്‍.

സാമ്പത്തിക പ്രത്യാഘാതങ്ങളും

ഉക്രെയന്‍ സംഭവവികാസങ്ങള്‍ യൂറോപ്പില്‍ വന്‍ സാമ്പത്തിക പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നതാണ്. ഈ പ്രതിസന്ധി മുന്നില്‍ക്കണ്ട് പണം നീക്കിവയ്ക്കുകയാണെന്ന് ഓസ്ട്രിയയിലെ റൈഫിസെന്‍ ബാങ്ക് ഇന്റര്‍നാഷണല്‍ എജി വ്യക്തമാക്കിയിരുന്നു. റഷ്യന്‍ അനുബന്ധ സ്ഥാപനത്തില്‍ നിന്നാണ് ബാങ്കിന് അതിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ലാഭത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്. ഇറ്റാലിയന്‍ ബാങ്ക് യൂണിക്രെഡിറ്റും ഫ്രാന്‍സിന്റെ സൊസൈറ്റ് ജനറലിനും റഷ്യയില്‍ നിര്‍ണ്ണായകമായ സാമ്പത്തിക ഇടപാടുകളുണ്ട്. അതേസമയം, യൂറോപ്പിലെ ചില ഗ്യാസ്, എണ്ണ കമ്പനികള്‍ ഈ അനിശ്ചിതത്വത്തില്‍ നേട്ടമുണ്ടാക്കുന്ന സ്ഥിതിയുമുണ്ടായി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.