head2
head1
head 3

യൂറോപ്യന്‍ രാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കാന്‍ റഷ്യന്‍ നീക്കം : ഗ്യാസ് വിതരണം നിര്‍ത്തും

ഡബ്ലിന്‍ : ഗ്യാസ് വിതരണം നിര്‍ത്തലാക്കാന്‍ റഷ്യ നടത്തുന്ന നീക്കം അയര്‍ലണ്ടുള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളെയാകെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ആശങ്ക. അതേസമയം, നോര്‍ഡ് സ്ട്രീം വണ്‍ പൈപ്പ് ലൈന്‍ പദ്ധതിയുമായി ഇയു മുന്നോട്ടു പോവുകയാണ്. ഈ മാസാവസാനം ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ഊര്‍ജ മന്ത്രിമാരുടെ അടിയന്തര യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. റഷ്യയില്‍ നിന്നുള്ള ഗ്യാസ് നിര്‍ത്തുന്നത് അയര്‍ലണ്ടിനെ നേരിട്ട് ബാധിക്കില്ലെങ്കിലും വിലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അയര്‍ലണ്ടിനെ അപകടത്തിലാക്കുമെന്ന് ധനമന്ത്രി

യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തലാക്കുന്ന റഷ്യന്‍ നടപടി അയര്‍ലണ്ടിന് അപകടമാകുമെന്ന് ധനമന്ത്രി പറഞ്ഞു. റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണമുണ്ടാക്കിയ ആഗോള പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മാറ്റിമറിച്ചതായി ധനമന്ത്രി വെളിപ്പെടുത്തി.

കയറ്റുമതി വിപണിയെ അത് വളരെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ അനിശ്ചിതത്വം മുന്നില്‍ക്കണ്ട് വളരെ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും ധനകാര്യം കൈകാര്യം ചെയ്യേണ്ടതുണ്ട്.

കഴിഞ്ഞ വര്‍ഷം വര്‍ധിച്ച കോര്‍പ്പറേറ്റ് നികുതി വരുമാനമാണ് അയര്‍ലണ്ടിനെ പിടിച്ചുനിര്‍ത്തിയത്. ഇതില്‍ 53% വര്‍ധനവാണുണ്ടായത്. എന്നിരുന്നാലും ഇതു മാത്രം മുന്നില്‍ക്കണ്ട് പോകാനാവില്ല. അയര്‍ലണ്ടിന്റെ കോര്‍പ്പറേറ്റ് നികുതി വരുമാനത്തിന്റെ പകുതിയിലേറെയും 10 കമ്പനികളാണ് നല്‍കുന്നത്.

നിലവിലെ കോര്‍പ്പറേറ്റ് നികുതി വരുമാനത്തിന്റെ സ്ഥിതി പരിശോധിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

Comments are closed.