head1
head2
head 3

സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികളുമായി റഷ്യ

ക്രംലിന്‍ : പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം തകര്‍ത്ത സമ്പദ്വ്യവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടികള്‍ക്കൊരുങ്ങുകയാണ് റഷ്യ. സാമ്പത്തിക ഉപരോധത്തെ നേരിടുന്നതിന് ആഘാതം പരിമിതപ്പെടുത്തുന്നതിനുള്ള റഷ്യന്‍ നടപടികളുടെ ഭാഗമായി മോസ്‌കോ സ്റ്റോക്ക് എക്സ്ചേഞ്ച് അടച്ചിരുന്നു.

സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റൂബിള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചത്. മാര്‍ച്ച് അഞ്ച് വരെ വ്യാപാര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുമെന്നാണ് ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. റൂബിള്‍സ് വാങ്ങുന്നതല്ലാതെ വ്യാപാരം പുനരാരംഭിക്കില്ലെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് നടത്തുന്ന ബാങ്ക് ഓഫ് റഷ്യ അറിയിച്ചു.

റഷ്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ തിരിച്ചടി നേരിട്ടതായി ക്രെംലിന്‍ വക്താവ് സ്ഥിരീകരിച്ചു. സമ്പദ്വ്യവസ്ഥയെയും കറന്‍സിയെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വിദേശ നിക്ഷേപകര്‍ക്ക് റഷ്യന്‍ ഓഹരികള്‍ വില്‍ക്കുന്നതിനും വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

രാജ്യത്തിന് പുറത്തേക്ക് 10,000 ഡോളറില്‍ കൂടുതല്‍ പണമായി കൊണ്ടുപോകുന്ന യാത്രക്കാര്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്വര്‍ണം വാങ്ങുമ്പോള്‍ മൂല്യവര്‍ധിത നികുതി നിര്‍ത്തലാക്കാനും തീരുമാനമുണ്ട്. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയിലെ ഏറ്റവും വലിയ വായ്പക്കാരനായ സ്ബെര്‍ബാങ്ക് യൂറോപ്യന്‍ വിപണിയില്‍ നിന്ന് പുറത്തുപോയിരുന്നു.

അതിനിടെ യൂറോപ്പിലേക്കുള്ള ഡെലിവറികള്‍ നിര്‍ത്തുകയാണെന്ന് റഷ്യന്‍ ഖനന കമ്പനിയായ സെവെര്‍സ്റ്റലും പറഞ്ഞു. ജര്‍മ്മനിയുടെ ഡിഎച്ച്എലും ഉക്രെയ്നിലേക്കും റഷ്യയിലേക്കും ഉള്ള ഡെലിവറികള്‍ നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.