head2
head1
head 3

ഉക്രൈനിന്റെ പുനര്‍നിര്‍മ്മാണത്തിന് യൂറോപ്പ് കൂടെ നില്‍ക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്

റോം: യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിന്റെ പുനര്‍നിര്‍മ്മാണത്തിന് യൂറോപ്പ് കൂടെ നില്‍ക്കുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് Ursula von der Leyen. ഉക്രൈനെ തിരികെ കൊണ്ടുവരിക എന്നത് യൂറോപിന്റെ ധാര്‍മ്മിക ബാധ്യതയാണന്നും, ഇതിന്റെ ഭാഗമായി മരിയോപോള്‍ സിറ്റി മേയറും, ഉക്രൈനിലെ ആര്‍കിടെക്ടുമാരുമായി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.

റോമിലെ MAXXI മോഡേണ്‍ ആര്‍ട്ട് മ്യൂസിയത്തില്‍ നടക്കുന്ന New European Bauhaus sustainability ഇവന്റിന് തുടക്കമിട്ടുകൊണ്ട് സംസാരിക്കവേയാണ് Ursula von der Leyen ഇത് പറഞ്ഞത്. യൂറോപ്യന്‍ ഗ്രീന്‍ ഡീലിനെ ആളുകളുടെ ജീവിതവുമായി ബന്ധിപ്പിക്കാനുള്ള വേദിയാണ് New European Bauhaus sustainability ഇവന്റ്.

Comments are closed.