head 3
head2
head1

രാഹുല്‍ ഗാന്ധി ഇറ്റലിയിലെത്തി, ജനുവരി 15 വരെ ഇറ്റലിയില്‍ തുടരുമെന്ന് അഭ്യൂഹങ്ങള്‍

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ രാഹുല്‍ നടത്തുന്ന വിദേശ സന്ദര്‍ശനം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചര്‍ച്ചയാകും

മിലാന്‍ : അഞ്ച് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറ്റലിയില്‍. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് അദ്ദേഹം ഇറ്റലിയിലേക്ക് പുറപ്പെട്ടത് . പ്രമുഖ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് എംപി കൂടിയായ രാഹുല്‍ ഗാന്ധി നടത്തുന്ന വ്യക്തിഗത സന്ദര്‍ശനം ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ പ്രചാരണം ആയുധമാക്കുന്നുണ്ട്.

കോണ്‍ഗ്രസ് ആസ്ഥാനത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പ്രിയങ്കയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി നല്‍കിയില്ല. മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. രാഹുലിന്റെ യാത്ര കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുംമുമ്പ് , അസുഖബാധിതയായ മുത്തശ്ശിയെ കാണാന്‍ ഇറ്റലിയില്‍ പോയതാണെന്ന് കോണ്‍ഗ്രസ് പിന്നീട് പ്രസ്താവനയിറക്കി.

മിലാനില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരെയുള്ള ചെറുനഗരമായ ലൂസിയാനയിലാണ് സോണിയാഗാന്ധിയുടെ ഇറ്റലിയിലെ കുടുംബവീട്.

രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്രയുടെ സമയത്തുതന്നെ പഞ്ചാബില്‍ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ജനുവരി അഞ്ച് മുതലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ബിജെപിയുടെ റാലി നടക്കുക. രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്ര തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചര്‍ച്ചയാക്കാനായിരിക്കും ബിജെപിയുടെ ശ്രമം.

Comments are closed.