head1
head2
head 3

റാഫേല്‍ നദാലിന് 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം; ഓസ്ട്രേലിയന്‍ ഓപ്പണില്‍ തകര്‍പ്പന്‍ ജയം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2022 പുരുഷ സിംഗിള്‍സ് ഫൈനലില്‍ ശക്തമായ പോരാട്ടവീര്യം കാഴ്ചവെച്ച റാഫേല്‍ നദാലിന് 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം. ആദ്യ രണ്ടു സെറ്റുകള്‍ പിന്നില്‍ നിന്നിട്ടും ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. റഷ്യന്‍ താരം ദാനില്‍ മെദ്വെദേവിനെതിരേ 2-6, 6-7, 6-4, 6-4, 7-5 എന്ന സ്‌കോറിനായിരുന്നു നദാല്‍ വിജയം നേടിയത്.

20 ഗ്രാന്‍ഡ്സ്ലാമുകളുമായി എതിരാളികള്‍ റോജര്‍ ഫെഡററിനും നൊവാക് ജോകോവിച്ചിനുമൊപ്പമായിരുന്ന നദാല്‍ ഓസ്‌ട്രേലിയന്‍ കിരീടനേട്ടത്തോടെ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി.

അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടമാക്കിയ ശേഷമായിരുന്നു നദാല്‍ തിരിച്ചടിച്ചത്.

Comments are closed.