head2
head 3
head1

ദേഹാസ്വാസ്ഥ്യം; പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ എലിസബത്ത് രാജ്ഞി പങ്കെടുക്കില്ല

ലണ്ടന്‍ : ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി ഇന്നത്തെ ഫ്രൈഡേ ജൂബിലി ആഘോഷത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. സെന്റ് പോള്‍സ് കത്തീഡ്രലില്‍ ഇന്ന് നടക്കുന്ന നാഷണല്‍ സര്‍വ്വീസ് ഓഫ് താങ്ക്സ് ഗിവിംഗ് ചടങ്ങില്‍ വെയില്‍സ് രാജകുമാരന്‍ രാജ്ഞിയെ ഔദ്യോഗികമായി പ്രതിനിധീകരിക്കും.

വ്യാഴാഴ്ചത്തെ ജന്മദിന പരേഡും ഫ്ളൈപാസ്റ്റും രാജ്ഞി നന്നായി ആസ്വദിച്ചിരുന്നു. എന്നാല്‍ പിന്നീട് ചില അസ്വസ്ഥതകള്‍ നേരിട്ടതിനാല്‍ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടക്കുന്ന നാഷണല്‍ സര്‍വീസ് ഓഫ് താങ്ക്‌സ്ഗിവിംഗില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

വിന്‍സണ്‍ കാസിലില്‍ നടന്ന ഇവന്റുകളില്‍ പങ്കെടുത്ത രാജ്ഞിക്ക് എപ്പിസോഡിക് മൊബിലിറ്റി പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഖേദകരമാണെങ്കിലും യാത്രയുടെ ദൈര്‍ഘ്യവും സമയവും ശാരീരിക പ്രശ്നങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നും കൊട്ടാരം വിശദീകരിച്ചു.

വ്യാഴാഴ്ച രാത്രി ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് രാജ്ഞി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തിരുന്നു. 96ന്റെ നിറവിലും സണ്‍ ഗ്ലാസൊക്കെ ധരിച്ച് ആഹ്ലാദവതിയായാണ് രാജ്ഞി ജനങ്ങളെ വരവേറ്റത്.

Comments are closed.