head1
head2
head 3

‘പുഴു’ മെയ് 13 ന് ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ രത്തീണ സംവിധാനം ചെയ്യുന്ന പുഴു മെയ് 13 ന് റിലീസ് ചെയ്യും. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നിഗൂഢമായ ഒരു അച്ഛന്‍-മകന്‍ ബന്ധത്തിന്റെ കഥയാണ് പുഴുവിലൂടെ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാവുന്നത്.

ഇന്ദ്രന്‍സ്, മാളവിക മേനോന്‍, ആത്മീയ രാജന്‍ എന്നിവര്‍ക്കൊപ്പം അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണുവും ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി, പാര്‍വ്വതി അടക്കമുള്ള താരങ്ങളുടെ മികച്ച അഭിനയ മൂഹൂര്‍ത്തങ്ങള്‍ സിനിമയില്‍ ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ ഈ പ്രതീക്ഷകളും ഇരട്ടിക്കുകയാണ്.

Comments are closed.