head2
head1
head 3

ആകാംക്ഷയുണര്‍ത്തി ‘പുഴു’വിന്റെ പുതിയ ടീസര്‍

മമ്മൂട്ടി, പാര്‍വതി തിരുവോത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മെയ് 13ന് റിലീസ് ചെയ്യാനിരിക്കുകയാണ്. വേറിട്ട പ്രമേയ പരിസരമാണ് ചിത്രത്തിന്റേത് എന്നാണ് ടീസറില്‍ നിന്ന് വ്യക്തമായത്.

മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, കോട്ടയം രമേശ്, ബാലതാരമായ വാസുദേവ് സജീഷ് എന്നിവരെ ടീസറില്‍ കാണാം. നെഗറ്റീവ് ഷേഡ് ഉള്ള കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് സൂചന.

രത്തീന ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത്. തന്റെ ഒരു സിനിമ നേരിട്ട് സ്ടീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്ഡിന്റെ ബാനറിലാണ് ‘പുഴു’വെന്ന ചിത്രത്തിന്റെ നിര്‍മാണം.

Comments are closed.