head2
head 3
head1

പുടിന്റെ പഴയ പ്രസ്താവന ഇപ്പോഴും പ്രസക്തമോ ? യൂറോപ്പ് ആശങ്കയില്‍ തന്നെ…

റോം: ”തനിക്ക് ആവശ്യമെങ്കില്‍ കീവില്‍ മാത്രമല്ല, Riga, Vilnius, Tallinn, Warsaw, Bucharest എന്നിവിടങ്ങളിലും തന്റെ സൈന്യത്തെ അണിനിരത്താന്‍ കഴിയും”. 2014 ല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍ യൂറോപ്പിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട് നടത്തിയ ഒരു ഭീഷണി പ്രസ്താവനയായിരുന്നു ഇത്. അന്നത്തെ ഉക്രൈന്‍ പ്രസിഡന്റായിരുന്ന Petro Poroshenko യ്ക്കുള്ള മുന്നറിയിപ്പ് എന്ന രീതിയില്‍ പുടിന്‍ നടത്തിയ ഈ പ്രസ്താവന ജര്‍മ്മന്‍ ദിനപത്രമായ Suddeutsche Zeitung ല്‍ ആയിരുന്നു പ്രസിദ്ധീകരിച്ചത്. അങ്ങനെയാരു കടന്നുകയറ്റം റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന വേളയില്‍ യൂറോപ്യന്‍ യൂണിയന്റെ പിന്തുണ ഉക്രൈന് ഉണ്ടാവില്ല എന്നത് ഓര്‍ക്കണമെന്നും പുടിന്‍ അന്ന് പറഞ്ഞിരുന്നു.

”അവരെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ അവര്‍ യൂറോപ്യന്‍ അതിര്‍ത്തികള്‍ കടന്നുവരും, വൈകാതെ അവര്‍ ലോകത്തിലേക്ക് പടര്‍ന്നു കയറും” എന്ന് പുടിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അന്നത്തെ ഉക്രൈന്‍ പ്രസിഡന്റ് Poroshenko ലോകത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് സ്റ്റേറ്റ് കോണ്‍ഗ്രസില്‍ സംസാരിക്കവേയായിരുന്നു Poroshenko ഇത് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്കിപ്പുറം ഉക്രൈനില്‍ റഷ്യയുടെ കൂട്ടക്കുരുതി നടക്കുന്ന വേളയില്‍ പുടിന്റെ പ്രസ്താവന വീണ്ടും ചര്‍ച്ചയാവുകയാണ്. പുടിന്‍ തന്റെ പ്രസ്താവനയില്‍ പരാമര്‍ശിച്ച Poland, Latvia, Lithuania, Estonia, Romania എന്നീ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഉക്രൈനില്‍ നടന്നതുപോലൊരു കടന്നുകയറ്റം റഷ്യയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന ആശങ്കയും ശക്തമായിരിക്കുന്നു.

റഷ്യന്‍ പ്രസിഡന്റ് പ്രസ്താവിച്ചത് പോലെ അത്രയ്ക്ക് എളുപ്പമായിരുന്നില്ല ഉക്രൈനില്‍ റഷ്യയുടെ കടന്നുകയറ്റം. ഉക്രൈന്‍ സൈന്യത്തിന്റെയും, ജനങ്ങളുടെയും ചെറുത്തിനില്‍പ്പിന് മുന്നില്‍ റഷ്യ പലപ്പോഴും പതറുന്ന കാഴചയ്ക്ക് ലോകം സാക്ഷിയായി. കീഴടങ്ങാന്‍ തയ്യാറാവാത്ത ഉക്രൈന്‍ ഭരണാധികാരികളും റഷ്യയെ പ്രതിരോധത്തിലാക്കി. യൂറോപ്യന്‍ യൂണിയന്‍ ഉക്രൈനെ പിന്തുണയ്ക്കില്ല എന്ന പുടിന്റെ പ്രതീക്ഷകളും തകര്‍ന്നതായി ഇന്നത്തെ സാഹചര്യങ്ങളില്‍ വ്യക്തമാവുന്നു. നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും സാമ്പത്തികമായും, നയതന്ത്രപരമായും റഷ്യയെ പ്രതിരോധത്തിലാക്കാന്‍ ഇ.യു മുന്നോട്ട് വന്നിട്ടുണ്ട്.

അതേസമയം മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ റഷ്യ യഥാര്‍ഥത്തില്‍ ഒരുങ്ങുകയാണോ എന്ന സംശയം ശക്തമാക്കുന്ന രീതിയിലാണ് ഈയടുത്തായി റഷ്യയുടെ ഭാഗത്തുനിന്നും ചില പ്രസ്താവനകള്‍ ഉയര്‍ന്നുവരുന്നത്. യൂറോപ്പിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്ന ഇടപെടലുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഈയിടെ റഷ്യയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. നാറ്റോയില്‍ അംഗത്വം നേടാനുള്ള സ്വീഡന്റെയും, ഫിന്‍ലാന്റിന്റെയും ശ്രമങ്ങള്‍ക്കെതിരെയും ഭീഷണി ഉയര്‍ത്തിക്കൊണ്ട് റഷ്യ മുന്നോട്ട് വന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും നാറ്റോ അംഗത്വം നേടുകയാണെങ്കില്‍ അത് ഗുരുതരമായ രാഷ്ട്രീയ-സൈനിക പ്രതിസന്ധികള്‍ക്ക് വഴിവെക്കുമെന്ന ഭീഷണിയായിരുന്നു റഷ്യന്‍ വിദേശകാര്യ വക്താവ് Maria Zakharovam ഈയിടെ മുഴക്കിയത്.

റഷ്യയുടെ ഭീഷണികള്‍ കേവലം പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുന്നതല്ല എന്ന് ഉക്രൈനില്‍ റഷ്യ തെളിയിച്ചതോടെ മുന്‍പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളടക്കം നിലവില്‍ വലിയ ആശങ്കയിലായിരിക്കുകയാണ്. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് മുന്നോട്ട് പോവുന്ന റഷ്യ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതും അയല്‍ രാജ്യങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

Comments are closed.