head2
head 3
head1

ഇറ്റലി പിടിച്ചെടുത്ത ആ വമ്പന്‍ യാനം പുട്ടിന്റെ സ്വന്തമെന്ന് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകള്‍

മോസ്‌കോ : ഇറ്റലി പിടിച്ചെടുത്ത 700 മില്യണ്‍ ഡോളറിന്റെ റഷ്യന്‍ ആഡംബര കപ്പല്‍ വ്ളാഡിമിര്‍ പുടിന്റെതെന്ന് ആരോപിച്ച് റഷ്യയിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകള്‍.ഇറ്റലിയിലെ Tuscany തീരത്തുള്ള Marina di Carrara യില്‍ നങ്കൂരമിട്ടിരിക്കുന്ന ഈ നൗക, റഷ്യന്‍ പ്രഭുക്കന്മാരുടെ സൂപ്പര്‍ യാനങ്ങളെക്കാള്‍ വലിപ്പവും സൗകര്യങ്ങളും, സുരക്ഷയും ഉണ്ടെന്നതിനാലാണ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുകള്‍ ഇത്തരമൊരാരോപണം ഉയര്‍ത്തുന്നത്.

ഇറ്റലി പിടിച്ചെടുത്ത ആഡംബര നൗകയ്ക്ക് ഏകദേശം 459 അടി നീളവും ആറ് ലെവല്‍ ഡെക്കുകളുമാണ് ഉള്ളത് , രണ്ട് ഹെലിപാഡുകള്‍, ഒരു സ്പാ, കൂറ്റന്‍ സ്വീകരണമുറി, ഡൈനിംഗ് റൂം, ഒരു നീന്തല്‍ക്കുളം, സ്റ്റീം ബാത്ത് സൗകര്യങ്ങള്‍ എന്നിവയുണ്ട്. കൂടാതെ മറ്റ് പല ആഡംബര സൗകര്യങ്ങളും ഈ യാനത്തിലുണ്ട്.

ശരിയായ ഉടമയെ അറിയാതിരിക്കാന്‍ ഒരു ഷെല്‍ കമ്പനി മുഖേനയാണ് ഈ സൂപ്പര്‍ യാനം രജിസ്റ്റര്‍ ചെയ്തിരുന്നത് . ആഴ്ചകളായി ആഡംബര നൗകയുടെ ഉടമസ്ഥാവകാശത്തിന്റെ പേരില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ തിങ്കളാഴ്ച ഈ ചോദ്യങ്ങള്‍ക്ക് ഒരുത്തരമെന്നോണം , ജയിലില്‍ കിടക്കുന്ന റഷ്യന്‍ ആക്ടിവിസ്റ്റ് Alexis Navalny യുടെ നേതൃത്വത്തിലുള്ള സംഘം ഒരു യൂട്യൂബ് വീഡിയോ ചെയ്തു..
പ്രസ്തുത വീഡിയോയില്‍ ഇറ്റലി പിടിച്ചെടുത്ത 700 മില്യണ്‍ ഡോളറിന്റെ റഷ്യന്‍ ആഡംബര കപ്പല്‍ പുടിന്റെ തന്നെയാണെന്ന് അവകാശപ്പെട്ടു.

റഷ്യന്‍ ഭാഷയില്‍ ചെയ്തിരിക്കുന്ന വീഡിയോയില്‍ ലഭ്യമായ രേഖകള്‍ പ്രകാരം ഉടമയെ കണ്ടെത്തുക പ്രയാസമാണെന്നും പറയുന്നുണ്ട്. ഉടമസ്ഥാവകാശം രഹസ്യമാക്കാനാണ് shell കമ്പനി മുഖേന കപ്പല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഈ നൗകയിലെ ജീവനക്കാര്‍ FSO എന്നറിയപ്പെടുന്ന ഫെഡറല്‍ പ്രൊട്ടക്റ്റീവ് സര്‍വീസ് വഴി ജോലി ചെയ്യുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റഷ്യയിലെ ഫെഡറല്‍ ചുമതലയുള്ള ഗവണ്മെന്റ് ഏജന്‍സിയാണ് FSO . രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നോക്കുന്നത് ഈ ഏജന്‍സിയാണ്.

റഷ്യന്‍ എണ്ണ ഭീമനായ Ronseft ന്റെ തലവന്‍ Igor Sechin ന്റെ ഉടമസ്ഥതയിലുള്ള 120 മില്യണ്‍ ഡോളറിന്റെ മറ്റൊരു കപ്പല്‍ ഈ മാസം ആദ്യം ഫ്രഞ്ച് പോലീസ് പിടിച്ചെടുത്തിരുന്നു . കൂടാതെ ഇദ്ദേഹത്തിന്റേതെന്ന് കരുതുന്ന 443 അടി നീളമുള്ള Crescent ഉള്‍പ്പെടെ രണ്ട് നൗകകള്‍ സ്പാനിഷ് സര്‍ക്കാരും പിടിച്ചെടുത്തിരുന്നു.

റഷ്യയ്ക്ക് മേല്‍ വിവിധ രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയത്തിനെത്തുടര്‍ന്ന് റഷ്യന്‍ പണച്ചാക്കുകളുടെ നിരവധി ആഡംബര നൗകകള്‍ യുറോപ്പിന്റെ വിവിധ പ്രദേശങ്ങളില്‍ നങ്കുരമിട്ടിരിക്കുകയാണ്.

പുടിന്റെ സ്വത്തിന്റെ മൂല്യം കണ്ടെത്തുന്നത് പാശ്ചാത്യ രാജ്യങ്ങളിലെ സര്‍ക്കാരുകളും മാധ്യമപ്രവര്‍ത്തകരും കാലങ്ങളായി ശ്രമം നടത്തുന്നുണ്ട് , പുടിന്റെ സ്വത്തിന്റെ മൂല്യം ഏകദേശം 200 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. റഷ്യയിലെ പ്രഭുക്കന്മാര്‍ക്ക് ഇളവുകള്‍ അനുവദിക്കുന്നതിന് പ്രത്യുപകരമായി പുടിനും ഒരു വിഹിതം നല്കാറുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നുണ്ട്.

Comments are closed.