head1
head 3
head2

റഷ്യ ഭക്ഷണവും ആയുധമാക്കുമോ…? ശത്രുക്കള്‍ക്കുള്ള ഭക്ഷ്യ കയറ്റുമതി നിരീക്ഷണത്തിലെന്ന് പുടിന്‍

മോസ്‌കോ : യുദ്ധത്തെ തുടര്‍ന്ന് ‘ലോക ശത്രു’വായി മാറിയ റഷ്യ മറ്റു രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയില്‍ ഇടങ്കോലിടുമോയെന്ന ആശങ്ക ഉയരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. മോസ്‌കോയ്ക്ക് പുറത്ത് നോവോ-ഒഗാരിയോവോ സ്റ്റേറ്റ് റസിഡന്‍സിയില്‍ വീഡിയോ ലിങ്ക് വഴി സംഘടിപ്പിച്ച കൃഷിയെക്കുറിച്ചുള്ള മീറ്റിംഗില്‍ അധ്യക്ഷനായി സംസാരിക്കവെയാണ് ഇത്തരത്തില്‍ പരമാര്‍ശം നടത്തിയത്.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ മറികടക്കാന്‍ ശത്രു രാഷ്ട്രങ്ങളിലേക്കുള്ള ഭക്ഷ്യ കയറ്റുമതിയെ മോസ്‌കോ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഭീഷണി.

ആഗോള ഭക്ഷ്യക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍, ഈ വര്‍ഷം വിദേശത്തേയ്ക്കുള്ള വിതരണത്തില്‍ ജാഗ്രത പാലിക്കുകയും വ്യക്തമായ ശത്രുതയുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിരീക്ഷിക്കണമെന്നും പുടിന്‍ നിര്‍ദ്ദേശിക്കുന്നു. യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇയു ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളും റഷ്യയുടെ ശത്രക്കളുടെ പട്ടികയിലുണ്ട് .

റഷ്യയില്‍ നിന്നുള്ള മാള്‍ട്ടയും അയര്‍ലണ്ടും അടക്കമുള്ള രാജ്യങ്ങളുടെ ഭക്ഷ്യ ഇറക്കുമതി വളരെ കുറവാണെങ്കിലും റഷ്യയിലെയും ഉക്രെയ്‌നിലെയും സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങള്‍ക്കെതിരെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments are closed.