head2
head1
head 3

ചെര്‍ണോബില്‍ പിടിച്ചെടുത്തു; ഉക്രെയ്ന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യ

ഉക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവനിലയം പിടിച്ചെടുത്തുകൊണ്ട് ഉക്രെയ്ന്‍ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് റഷ്യന്‍ സൈന്യം പ്രഖ്യാപിച്ചു. ചെര്‍ണോബിലില്‍ പോരാട്ടം അവസാനിച്ചെന്നും പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

അതേസമയം, ഉക്രെയ്ന്‍ അധിനിവേശത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ന്യായീകരിച്ചു. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഇതേ മാര്‍?ഗമുണ്ടായിരുന്നുള്ളു എന്ന് പുടിന്‍ പറയുന്നു.

സൈനിക നടപടിക്ക് പുടിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളിലാണ് ഉക്രെയ്നില്‍ വ്യോമാക്രമണം തുടങ്ങിയത്. ഉക്രെയ്നിലെ പല മേഖലകളിലും മിസൈലുകള്‍ പതിച്ചതായും ഉഗ്ര സ്ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. റഷ്യന്‍ സൈന്യം 11 വ്യോമതാവളങ്ങള്‍ ഉള്‍പ്പെടെ 74 ഉക്രെയ്‌നിയന്‍ സൈനിക കേന്ദ്രങ്ങള്‍ നശിപ്പിച്ചതായാണ് വിവരം. അതേസമയം, സൈനികനീക്കം ആരംഭിച്ചതു മുതല്‍ റഷ്യ 203 ആക്രമണങ്ങള്‍ നടത്തിയെന്ന് യുക്രെയ്ന്‍ പറഞ്ഞു.

റഷ്യയുടെ ആക്രമണത്തില്‍ 10 മിലിട്ടറി ഓഫീസര്‍മാരടക്കം 137 പേര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ സെലെന്‍സ്‌കി അറിയിച്ചു. 316 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, റഷ്യന്‍ സൈന്യത്തിന്റെ ആറ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതായും തിരിച്ചടിയില്‍ അന്‍പതോളം സൈനികരെ ഉക്രെയ്ന്‍ കൊലപ്പെടുത്തിയെന്ന് എഎഫ്പിയും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുക്രെയ്നിന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകര്‍ത്തതെന്ന് ഉക്രെയ്ന്‍ സൈനിക മേധാവി പറഞ്ഞു. നിരവധി നഗരങ്ങളില്‍ ആക്രമണം ഉണ്ടായതോടെ യുക്രെയ്നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്നു പുലര്‍ച്ചെ സൈനിക നടപടി പ്രഖ്യാപിച്ചതിനു പിന്നാല കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി ഉക്രെയ്നെ ആക്രമിക്കുകയായിരുന്നു. കീവ്, ഖാര്‍കിവ് എന്നിവയുള്‍പ്പെടെ നിരവധി യുക്രേനിയന്‍ നഗരങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടപടിയെ എതിര്‍ക്കാനുള്ള ശ്രമങ്ങള്‍ ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് പുടിന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.