head1
head 3
head2

ഊര്‍ജ്ജ ഉപഭോഗം വെട്ടിക്കുറയ്ക്കുന്നതിനുള്ള സ്പാനിഷ് സര്‍ക്കാരിന്റെ നിയമത്തിന് പൊതുവില്‍ സ്വീകാര്യത

മാഡ്രിഡ് : സ്പെയിനിലെ ഓഫീസുകളിലും മറ്റും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എനര്‍ജി നിയന്ത്രണം പൊതുവില്‍ സ്വാഗതം ചെയ്യപ്പെട്ടു. ജനസമൂഹം വലിയ വിമര്‍ശനങ്ങളൊന്നുമില്ലാതെ ഈ സര്‍ക്കാര്‍ നിയന്ത്രണത്തെ സ്വീകരിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. ഇയു കരാറിന് അനുസൃതമായി രാജ്യത്തിന്റെ ഗ്യാസ് ഉപഭോഗം 7% കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ബില്‍ പാസാക്കിയത്.

ഊര്‍ജ ഉപഭോഗം കുറയ്ക്കാനും റഷ്യന്‍ ഗ്യാസിനെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്താനുമുള്ള ഇയു പദ്ധതികളുടെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്. സമ്മറില്‍ ഓഫീസുകളിലും കടകളിലും 27 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ എയര്‍ കണ്ടീഷനിംഗ് ക്രമീകരിക്കുന്നത് തടയുന്നതിനുള്ള നിയമമാണ് സര്‍ക്കാര്‍ പാസ്സാക്കിയത്. വിന്ററില്‍ 19 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഹീറ്റിംഗിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സ്ഥാപനങ്ങളും ട്രേഡ് യൂണിയനുകളും സംഘടനകളുമൊക്കെ ഈ നിയമത്തെ പിന്തുണയ്ക്കുന്ന നിലയാണ് കാണുന്നത്.

ബാറുകള്‍, സിനിമാശാലകള്‍, തിയേറ്ററുകള്‍, വിമാനത്താവളങ്ങള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതു, വാണിജ്യ കെട്ടിടങ്ങളിലും നിയമങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. പിന്നീട് നിയമം കുടുംബങ്ങള്‍ക്കും ബാധകമാക്കി. റഷ്യന്‍ വാതകത്തെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്‍ ശ്രമത്തിന്റെ ഭാഗമായാണ് സ്പെയിനിലെ ഈ നിയമം രൂപപ്പെട്ടത്.

Comments are closed.