head2
head1
head 3

നര്‍മസമ്പന്നമായ മുഹൂര്‍ത്തങ്ങളുമായി ഷറഫുദീന്റെ ‘പ്രിയന്‍ ഓട്ടത്തിലാണ്’ സിനിമ ട്രെയ്ലര്‍

ആന്റണി സോണി സംവിധാനം ചെയ്യുന്ന ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയുടെ ട്രെയിലര്‍ വ്യത്യസ്തതയാല്‍ ശ്രദ്ധേയമാകുന്നു. ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘C/O സൈറ ബാനു’വിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’. ബിജു സോപാനം, അനാര്‍ക്കലി മരക്കാര്‍, ജാഫര്‍ ഇടുക്കി, തുടങ്ങിയവരും ചിത്രത്തില്‍ അഭിനേതാക്കളാണ്. എല്ലായിടത്തും താമസിച്ചെത്തുന്ന പ്രിയദര്‍ശന്‍ എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ എത്തുന്നത്.

Comments are closed.