head 3
head2
head1

കോവിഡിനേയും വാക്സിനുകളേയും കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ മാര്‍പാപ്പ

റോം: കോവിഡിനെക്കുറിച്ചും വാക്‌സിനുകളെക്കുറിച്ചും വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന കത്തോലിക്കാ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ.

കോവിഡ് പാന്‍ഡെമിക്ക് ഒരു ‘infodemic’ ന് കാരണമായെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി..ശരിയായ അറിവും വാര്‍ത്തകളും അറിയുകയെന്നത് മനുഷ്യാവകാശമാണെന്ന് മാര്‍പാപ്പ ഊന്നിപ്പറഞ്ഞു.
”ഇന്‍ഫോഡെമിക്” അഥവാ ഭയത്തെ അടിസ്ഥാനമാക്കി യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്ന വാര്‍ത്തകള്‍ ആണെന്നും പാപ്പ പറഞ്ഞു’

”clarify fake news and misleading information’ about covid vaccines, എന്ന വിഷയത്തില്‍ കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ കാത്തലിക് ഫാക്ട് ചെക്കിംഗ് വെബ്സൈറ്റിന്റെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലാണ് മാര്‍പ്പാപ്പ വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

ശാസ്ത്രീയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ”ശരിയായ വാര്‍ത്തയിലൂടെ കാര്യങ്ങള്‍ അറിയുകയെന്നത്,മനുഷ്യാവകാശമാണ്” .സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ദുര്‍ബലരായവര്‍ക്കും പോലും ശരിയായ വിവരങ്ങള്‍ ഉറപ്പാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണമെന്ന് പാപ്പാ ഓര്‍മിപ്പിച്ചു.

Comments are closed.