head 3
head1
head2

കുട്ടികള്‍ക്ക് പകരം പട്ടികളെ പോറ്റുന്ന രക്ഷിതാക്കള്‍ സ്വാര്‍ഥരെന്ന് മാര്‍പ്പാപ്പ

റോം: കുട്ടികള്‍ക്ക് പകരം പട്ടികളെയും മറ്റും പോറ്റുന്ന രക്ഷിതാക്കളുടെ രീതിക്കെതിരെ മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ സ്നേഹിക്കുന്നവര്‍ സ്വാര്‍ഥരാണ്. പേരന്റിംഗ് എന്ന മഹത്തായ സംസ്‌കാരത്തെയാണ് ഇത് അപകടത്തിലാക്കുന്നതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. വത്തിക്കാനില്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് മാര്‍പ്പാപ്പ ചിലരുടെ ‘പട്ടി സ്നേഹത്തെ’ പരാമര്‍ശിച്ചത്.

‘ഒരു തരം സ്വാര്‍ത്ഥതയാണ് രക്ഷിതാക്കളില്‍ കാണുന്നത്. ഒരു കുട്ടിയുണ്ടാകാന്‍ പോലും പലരും ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ ഒരു കുട്ടിയെ കാണൂ. അതേ സ്ഥാനത്ത് നായ്ക്കളും പൂച്ചകളും ഏറെയുണ്ടാകും. ഇതൊരു ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്’.

കുട്ടികളില്ലാത്തവര്‍ ദത്തെടുക്കണം

കുട്ടികളുണ്ടാകാത്ത ദമ്പതികള്‍ ദത്തെടുക്കുന്നത് പരിഗണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ലോകത്തില്‍ എത്രയോ കുട്ടികള്‍ ശ്രദ്ധയും പരിചരണവും കാത്തുകഴിയുന്നുണ്ടെന്ന് ഓരോരുത്തരും ഓര്‍മ്മിക്കണം. ഒരു കുട്ടി മാത്രമുള്ളത് എപ്പോഴും ഒരു അപകടമാണ്. അതിനാല്‍ ദത്ത് കൂടി പരിഗണിക്കണം. കുട്ടികളില്ലാത്തവരും ദത്തെടുക്കണം- അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ വേണ്ടെന്നു വെയ്ക്കുന്ന തീരുമാനം ലോകമെമ്പാടും ജനനനിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. കുട്ടികളില്ലാത്തത് അപകടമാണ്.

പിതൃത്വവും മാതൃത്വവും നിഷേധിക്കുന്നത് ശരിയല്ല

പിതൃത്വമോ മാതൃത്വമോ നിഷേധിക്കുന്നത് എന്തിന്റേ പേരിലായാലും ന്യായീകരണമില്ല. കോവിഡ്-19 പാന്‍ഡെമിക് സമയത്ത് യൂറോപ്പിലുടനീളം ജനനനിരക്കില്‍ കുറവുണ്ടായിരുന്നു. ഇറ്റലിയില്‍ 2020 ഡിസംബറില്‍ ജനിച്ചത് ഒരു വര്‍ഷം മുമ്പത്തേതിനേക്കാള്‍ 22% കുറവ് കുഞ്ഞുങ്ങളാണ്. സ്പെയിനില്‍ 20 ശതമാനവും ഫ്രാന്‍സില്‍ 13 ശതമാനവും ജനനനിരക്ക് കുറഞ്ഞെന്നും മാര്‍പ്പാപ്പ പറഞ്ഞു.

Comments are closed.