head 3
head2
head1

യുദ്ധം അവസാനിക്കുമെങ്കില്‍ കീവ് സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് ആവര്‍ത്തിച്ച് മാര്‍പാപ്പ

റോം: തന്റെ സന്ദര്‍ശനം കൊണ്ട് യുദ്ധം അവസാനിക്കുമെങ്കില്‍ ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പോവാന്‍ താന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാള്‍ട്ട സന്ദര്‍ശനത്തിന് ശേഷം മടങ്ങിവരവേയാണ് അദ്ദേഹം കീവ് സന്ദര്‍ശിക്കാനുള്ള സന്നദ്ധത വീണ്ടും അറിയിച്ചത്.

കീവിലേക്ക് പോവാനായി പല കോണുകളില്‍ നിന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതിലൂടെ നല്ലത് സംഭവിക്കുമെങ്കില്‍ താന്‍ തയ്യാറാണെന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്,അതില്‍ യാതൊരു മാറ്റവുമില്ല, അദ്ദേഹം പറഞ്ഞു.

സുരക്ഷ സംബന്ധമായ ആശങ്കകള്‍ തനിക്കില്ലെന്നും, തന്റെ സന്ദര്‍ശനം എത്രത്തോളം ഉപകാരപ്രദമാണ് എന്നത് മാത്രമാണ് പരിഗണിക്കുന്നതെന്നും പോപ്പ് പറഞ്ഞു. ഉക്രൈനെ ആക്രമിച്ചതിന് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിനുമായി സംസാരിച്ചിട്ടില്ല എന്ന വെളിപ്പെടുത്തലും കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തി.

Comments are closed.