head 3
head2
head1

റഷ്യ-ഉക്രെയ്ന്‍ വിഷയത്തില്‍ ആശങ്കയറിയിച്ച് മാര്‍പാപ്പ; മാര്‍ച്ച് 2 ന് ഏകദിന ഉപവാസം

റോം: റഷ്യ-ഉക്രെയ്ന്‍ വിഷയത്തില്‍ കടുത്ത ആശങ്കയറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രെയ്‌നിലെ വിമത മേഖലകളിലേക്ക് റഷ്യന്‍ സൈന്യം കടന്നതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മാര്‍പാപ്പ രംഗത്തെത്തിയത്. സമാധാനത്തിനായി മാര്‍ച്ച് 2ന് നടത്തുന്ന ഏകദിന ഉപവാസത്തില്‍ ഏവരും പങ്കാളികളാവണമെന്നും പോപ്പ് ആവശ്യപ്പെട്ടു. വത്തിക്കാനില്‍ നടന്ന പോപ്പിന്റെ പ്രതിവാര പ്രാര്‍ത്ഥനാ സദസ്സില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

ഉക്രെയ്ന്‍ വിഷയം വഷളായതില്‍ തന്റെ മനസ്സ് വലിയ വേദന അനുഭവിക്കുകയാണ്, നയതന്ത്രതലത്തിലുള്ള സമാധാന ശ്രമങ്ങള്‍ക്കിടയിലും കൂടുതല്‍ ഭയാനകമായ സാഹചര്യങ്ങള്‍ തുറന്നുവരികയാണെന്ന് പോപ്പ് പറഞ്ഞു.

വിഷയത്തില്‍ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ദൈവത്തിന്റെ മുമ്പാകെ തങ്ങളുടെ മനസാക്ഷി പരിശോധനയ്ക്ക് വിധേയമാക്കണം. ദൈവം യുദ്ധത്തിന്റെയല്ല മറിച്ച് സമാധാനത്തിന്റെയാണ്, ദൈവം ചിലരുടേത് മാത്രമല്ല എല്ലാവരുടേതുമാണ്, ദൈവത്തിന് നാം ഏവരും സനേഹത്തോടെ ഇരിക്കാനാണ് ആഗ്രഹം മറിച്ച് ശത്രുതയോടെല്ല- പോപ്പ് പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.