head1
head 3
head2

തീരെ വയ്യ… മാര്‍പ്പാപ്പ വന്നത് വീല്‍ ചെയറില്‍ …!

റോം: കാല്‍മുട്ടിലെ വേദന കാരണം വീല്‍ചെയറില്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യാഴാഴ്ച വത്തിക്കാനില്‍ നടന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സുപ്പീരിയേഴ്സ് ജനറലിന്റെ അസംബ്ലിയില്‍ പങ്കെടുക്കാനാണ് നടക്കാന്‍ ബുദ്ധിമുട്ടുന്ന മാര്‍പാപ്പ വീല്‍ ചെയറിന്റെ സഹായം തേടിയത്.

പാപ്പയുടെ വലതു കാല്‍മുട്ടിലെ വേദന അസഹനിയമായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച നിരവധി മീറ്റിംഗുകള്‍ റദ്ദു ചെയ്തിരുന്നു. മുട്ടുവേദന ചികിത്സിക്കുന്നതിനായി താന്‍ ഉടന്‍ തന്നെ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് 85 കാരനായ മാര്‍പാപ്പ ചൊവ്വാഴ്ച വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ ആദ്യമായാണ് പൊതുജനത്തിന് മുന്നില്‍ വീല്‍ചെയര്‍ ഉപയോഗിക്കുന്നത്.

Comments are closed.