head1
head2
head 3

എല്‍ ജി ബി ടിക്കാരെ നിരാകരിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: കത്തോലിക്കാ സഭ എല്‍.ജി.ബി.ടിക്കാരെ നിരസിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്‍ ജി ബി ടി കത്തോലിക്കരെക്കുറിച്ചുള്ള ജെസ്യൂട്ട് ഫാ. ജയിംസ് മാര്‍ട്ടിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം.

സഭയില്‍ നിന്ന് വിസമ്മതം നേരിട്ടവരുണ്ടാകാമെന്ന് മാര്‍പാപ്പ പറഞ്ഞു. എന്നാല്‍ അത് സഭയുടെ തീരുമാനമല്ലെന്ന് പോപ്പ് വ്യക്തമാക്കി. സഭയിലെ വ്യക്തികളുടെ തീരുമാനമാണതെന്ന് അദ്ദേഹം പറഞ്ഞു. സഭ അമ്മയാണ്, എല്ലാ കുട്ടികളെയും അത് സ്വീകരിക്കുന്നു. സെക്ഷ്വലി ആക്ടീവല്ലായിരുന്നിടത്തോളം സ്വവര്‍ഗ്ഗാനുരാഗികളായ കത്തോലിക്കര്‍ക്ക് അവരുടെ മതം ആചരിക്കാന്‍ അനുവാദമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

സ്വവര്‍ഗരതിയെ ഒരു ക്രമക്കേടായാണ് സഭ കാണുന്നത്. എന്നാല്‍ അവരെ വിധിക്കാന്‍ താന്‍ ആരാണെന്ന മറു ചോദ്യമാണ് മാര്‍പാപ്പ ഉന്നയിച്ചത്. ഈ പരാമര്‍ശം വളരെ പ്രശസ്തി നേടിയിരുന്നു.

Comments are closed.