head2
head 3
head1

ഓരോ അഭയാര്‍ഥിയും യേശുവിനെ പോലെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: എല്ലാ അഭയാര്‍ഥികളും, പാവപ്പെട്ടവരും യേശുവിനെപ്പോലെയാണെന്നും, അവരെ സംരക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ അദ്ദേഹത്തിന്റെ പ്രതിവാര പ്രാര്‍ഥനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശക്കുന്നവനും, ദാഹിക്കുന്നവനും, വിദേശികളും, കുടിയേറ്റക്കാരും, രോഗികളും, തടവുകാരും ഉള്‍പ്പെടെ എല്ലാവരും യേശുവിനെപ്പോലെത്തന്നെ ജോസഫിന്റ മക്കളാണ്, അവരെ നല്ല രീതിയില്‍ പരിചരിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ക്യസ്ത്യന്‍ ആവുക എന്നാല്‍ വിശ്വാസങ്ങളെ പിന്തുടരുക എന്ന് മാത്രമല്ല, സ്വന്തം ജീവിതം പോലെത്തന്നെ മറ്റുള്ളവരെയും, പള്ളിയെയും പരിപാലിക്കുന്നവരാവണമെന്നും അദ്ദേഹം പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.