head2
head1
head 3

ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാക്കാലത്തേയും വീരനായകരെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ : ലോകത്തിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഹൃദയം തുറന്ന അനുമോദനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ തലങ്ങളിലുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എന്നും അഭിമാനിക്കുന്ന വാക്കുകളാണ് മാര്‍പാപ്പയില്‍ നിന്നുമുണ്ടായത്. പകര്‍ച്ചവ്യാധിക്കാലത്ത് മാത്രമല്ല, എല്ലാക്കാലത്തേയും വീരനായകന്മാരാണ് ആരോഗ്യപ്രവര്‍ത്തകരെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ആരോഗ്യ പ്രവര്‍ത്തകരേയും വോളണ്ടിയര്‍മാരെയും മാര്‍പാപ്പ കൈയ്യടിച്ച് അനുമോദിച്ചു.

ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഇറ്റലി ഞായറാഴ്ച ദേശീയ ദിനമായി ആചരിച്ചിരുന്നു. കോവിഡ് ബാധിച്ച് ഇറ്റലിയില്‍ 370 ഫിസിഷ്യന്‍മാര്‍ മരിച്ചെന്നാണ് നാഷണല്‍ പ്രൊഫഷണല്‍ അസോസിയേഷന്‍ ഓഫ് ഡോക്ടേഴ്സ് കണക്കാക്കിയിട്ടുള്ളത്.

ചികില്‍സിച്ചും പരിപാലിച്ചും രോഗികളോടൊപ്പം കഴിയുന്ന നിരവധിയായ ഡോക്ടര്‍മാരെയും നഴ്സുമാരെയും വോളണ്ടിയര്‍മാരെയും നാം ഓര്‍മ്മിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ് ആഹ്വാനം ചെയ്തു. ”അവരവരെ ആരും രക്ഷിക്കുന്നില്ല, അതിനാല്‍ നമ്മെ രക്ഷിക്കുന്നവരേയും സഹായിക്കുന്നവരേയും മറന്നുകൂടാ. കോവിഡ് കാലത്താണ് ഈ ധീരത വെളിപ്പെട്ടത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാക്കാലവും ധീരന്മാരും വീരന്മാരുമാണ്,” മാര്‍പ്പാപ്പ പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.