head 3
head2
head1

വേദന കടുക്കുന്നു, ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ചകള്‍ റദ്ദാക്കി

റോം: ശക്തമായ കാല്‍മുട്ട് വേദനയെത്തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ റദ്ദ് ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് മുന്നാം തവണയാണ് അസഹനീയമായ വേദനയെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കൂടിക്കാഴ്ചകള്‍ റദ്ദാക്കുന്നത്. മാസങ്ങളായി കാല്‍മുട്ട് വേദന അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും ഈയടുത്തായി വേദന മൂര്‍ജ്ജിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൂടിക്കാഴ്ചകള്‍ റദ്ദാക്കാന്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് വത്തിക്കാന്‍ അറിയിച്ചു. ചൊവ്വാഴ്ച നടക്കാനിരുന്ന Council of Cardinals യോഗമടക്കം റദ്ദാക്കിയ കൂടിക്കാഴ്ചകളില്‍ ഉള്‍പ്പെടും.

Comments are closed.