head1
head 3
head2

സമ്പന്ന കുട്ടികളുമായി ചങ്ങാത്തത്തിലാകുന്നത് പാവപ്പെട്ട കുട്ടികളെ ധനാഢ്യരാകാന്‍ സഹായിക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക് : സമ്പന്ന കുട്ടികളുമായി ചങ്ങാത്തത്തിലാകുന്നത് പാവപ്പെട്ട കുട്ടികളെ ധനാഢ്യരാകാന്‍ സഹായിക്കുമെന്ന് പഠനം. 21 ബില്യണ്‍ ഫേസ്ബുക്ക് ഫ്രണ്ട്ഷിപ്പുകള്‍ നടത്തിയ വിശകലനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ദരിദ്രരായ വീടുകളില്‍ നിന്നുള്ള കുട്ടികള്‍ ധനികരുമൊത്ത് വളര്‍ന്നാല്‍ ജീവിതത്തില്‍ കൂടുതല്‍ സമ്പാദിക്കാനുള്ള സാധ്യതയുണ്ടാകുമെന്നാണ് പഠനം പറയുന്നത്.

സമ്പന്ന സുഹൃത്തുക്കള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കുട്ടികളെ സഹായിക്കുമെന്നാണ് നേച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ യു എസ് ആസ്ഥാനമായുള്ള ഗവേഷകരുടെ സംഘം ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ ഡാറ്റാബേസായ ഫേസ് ബുക്ക് സൗഹൃദങ്ങളെ അധികരിച്ചു നടത്തിയ പഠനങ്ങള്‍ പറയുന്നു.

25നും 44നും ഇടയില്‍ പ്രായമുള്ള 72 മില്യണ്‍ യു എസ് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളാണ് ആദ്യ പഠനത്തില്‍ വിശകലനം ചെയ്തത്. സാമൂഹിക സാമ്പത്തിക നില, പ്രായം, പ്രദേശം എന്നിവ പ്രകാരം ഉപയോക്താക്കളെ റാങ്ക് ചെയ്യാന്‍ ഗവേഷകര്‍ അല്‍ഗോരിതവും ഇതില്‍ ഉപയോഗിച്ചു.തുടര്‍ന്ന് ഓരോ യു എസ് സിപ് കോഡിലും ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കുട്ടികളുടെ കഴിവിനെക്കുറിച്ചുള്ള ഗവേഷണവും നടത്തി.

ഗവേഷണ ഫലങ്ങള്‍ അദ്ഭുതകരമായിരുന്നുവെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞനും രണ്ട് പഠനങ്ങളുടെയും പ്രധാന രചയിതാവുമായ രാജ് ചെട്ടി പറഞ്ഞു.എക്സ്പോഷര്‍, ഫ്രണ്ട്ഡിംഗ് ബയസ് എന്നിവയെ കുറിച്ചുള്ള പഠനം തിങ്കളാഴ്ച സോഷ്യല്‍ക്യാപിറ്റല്‍.ഓര്‍ഗില്‍ പ്രസിദ്ധീകരിച്ചു.

Comments are closed.