head 3
head2
head1

ഇന്ത്യയില്‍ ഈ ദശാബ്ദം അവസാനത്തോടെ 6 ജി യാഥാര്‍ത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അള്‍ട്രാ ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്ന 6 ജി ടെലികോം നെറ്റ് വര്‍ക്ക് ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇന്ത്യയില്‍ നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ രജതജൂബിലി ആഘോഷവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 6 ജി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ടാസ്‌ക് ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ട് ദശാബ്ദം

5 ജി സാങ്കേതികവിദ്യ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് 450 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 3 ജി, 4 ജി ടെലികോം നെറ്റ് വര്‍ക്കുകളാണ് രാജ്യത്തുള്ളത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ 5 ജി സര്‍വീസ് നിലവില്‍ വരുത്താനുള്ള ശ്രമത്തിലാണ് കമ്പനികള്‍.

ഇന്റര്‍നെറ്റിന്റെ വേഗത വര്‍ധിപ്പിക്കല്‍ മാത്രമല്ലെന്നും ഇതുമൂലം വികസനത്തിന്റെ വേഗത വര്‍ധിപ്പിക്കലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം- ചരക്കുനീക്കം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.