head1
head 3
head2

നാസിക് ധോള്‍ ആസ്വദിച്ച് കൊട്ടി പ്രധാനമന്ത്രി: വൈറലായി വീഡിയോ

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ സമൂഹം ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ സ്നേഹം പ്രകടമാകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ നാസിക് ഡോല്‍ കൊട്ടുന്ന ആളുകള്‍ക്കൊപ്പം പങ്കാളിയാകുന്ന പ്രധാനമന്ത്രിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നാസിക് ഡോല്‍ ആസ്വദിച്ച് കൊട്ടുന്ന പ്രധാനമന്ത്രിയെ വീഡിയോയില്‍ കാണാം.

കോപ്പന്‍ഹേഗനില്‍ പ്രധാനമന്ത്രിയെ കാത്ത് നിരവധി പേരാണ് എത്തിയത്. ഇവരെ എല്ലാവരേയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രിക്കായി ഒരുക്കിയ പരിപാടികള്‍ ആസ്വദിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്സണുമുണ്ട്. കൊച്ചു കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയെ കാണാനായി എത്തിയത്

വീഡിയോക്ക് പശ്ചാത്തലമായി ‘മോദി.. മോദി…’ വിളികളും ‘ഭാരത് മാതാ കി ജയ്’ വിളികളും കേള്‍ക്കാനാകും. ദേശീയ പതാകയുമായാണ് ജനങ്ങളെത്തിയത്. ആളുകളുടെ അടുത്തെത്തി സംസാരിക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ത്രിദിന യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഡെന്മാര്‍ക്കിലെത്തിയത്. ഇന്നലെയാണ് അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. ആദ്യമെത്തിയ ബെര്‍ലിനിലും പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം നല്‍കിയത്.

Comments are closed.