head1
head2
head 3

ഡെന്മാര്‍ക്കിലെ ഇന്ത്യക്കാരുടെ വിശേഷങ്ങള്‍ കണ്ടറിഞ്ഞ് നരേന്ദ്ര മോദി

കോപ്പന്‍ഹേഗന്‍ : യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഡെന്മാര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ഇന്ത്യന്‍ സമൂഹവുമായി നേരിട്ട് ഇടപെട്ടു. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍, ബിസിനസ്സുകാര്‍ എന്നിവരുടെ ഇന്ത്യന്‍ പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിച്ചു. ഇവരുടെയെല്ലാം ജീവിതത്തെക്കുറിച്ച് പ്രധാനമന്ത്രി അവരോട് ചോദിച്ചറിഞ്ഞു.

ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സ് ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഹൃദ്യമായ ആദരവിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഡെന്മാര്‍ക്കില്‍ ഇന്ത്യന്‍ സമൂഹം നടത്തുന്ന ക്രിയാത്മക ഇടപെടലിനെയും അദ്ദേഹം ശ്ളാഘിച്ചു.

നേരത്തെ, കോപ്പന്‍ഹേഗനിലെത്തിയ പ്രധാനമന്ത്രി മോദി ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണുമായി ചര്‍ച്ച നടത്തി. വ്യാപാരവും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലെ സഹകരണവും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. മൈഗ്രേഷനും മൊബിലിറ്റിയും സംബന്ധിച്ച വിവിധ കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. കോപ്പന്‍ഹേഗനിലെ അമലിയന്‍ബര്‍ഗ് കൊട്ടാരത്തില്‍ ഡെന്മാര്‍ക്ക് രാജ്ഞി മാര്‍ഗ്രെഥെ ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തിരുന്നു.

Comments are closed.