head 3
head2
head1

ഫിലാഡല്‍ഫിയയിലെ സൗത്ത് സിറ്റിയില്‍ അജ്ഞാതര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തു; സ്ത്രീയുള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു, 11 പേര്‍ക്ക് പരിക്കേറ്റു

വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ വിഖ്യാത വിനോദകേന്ദ്രമായ സൗത്ത് സിറ്റിയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മരിച്ചവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. വെടിവെപ്പില്‍ പരിക്കേറ്റവരുടെ അവസ്ഥയും വ്യക്തമല്ല. രണ്ട് കൈത്തോക്കുകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണ് പോലീസ്.

സൗത്ത് സ്ട്രീറ്റില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അവിടേയ്ക്ക് പാഞ്ഞെത്തിയിരുന്നു. ഒരു ആക്രമിയ്ക്ക് നേരെ വെടിവെച്ചു. എന്നാല്‍ ലക്ഷ്യം കണ്ടോയെന്ന് വ്യക്തമായിട്ടില്ല.

ഫിലാഡല്‍ഫിയയിലെ പ്രശസ്ത വിനോദ ജില്ലകളിലൊന്നാണ് സൗത്ത് സിറ്റി. വിനോദ വേദികളും ബാറുകളും റെസ്റ്റോറന്റുകളും ബിസിനസ്സുകളുമൊക്കെയുള്ള സൗത്ത് സ്ട്രീറ്റ് രാത്രി ജീവിതത്തിന് പേരുകേട്ടതാണ്.

Comments are closed.