head2
head 3
head1

നാട്ടിലെത്തിയ ഒരു ഹതഭാഗ്യവാന്റെ കുറിപ്പ് (ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കണക്കാക്കുന്നതില്‍ വിരോധമില്ല)

മൂന്ന് വര്‍ഷത്തിനുശേഷം ആറ്റുനോറ്റ് ഇന്നലെ രാവിലെ നാട്ടിലെത്തി. യാത്രയൊക്കെ ഭയങ്കര സുഖമായിരുന്നു. പക്ഷേ ലഗേജ് മൊത്തം വേറേതോ വഴിക്ക് പോയി. ഖത്തര്‍ എയര്‍വേയ്‌സ് തന്ന ബാഗേജ് സര്‍വ്വീസുകാരുടെ ഫോണ്‍ അടിക്കുന്നതല്ലാതെ എടുക്കുന്നില്ല ഗയ്‌സ്.

ഇരുപത്തിനാല് മണിക്കൂറ് കഴിഞ്ഞിട്ടും സംഗതികളുടെ കിടപ്പുവശത്തിന് ഒരു മാറ്റവുമില്ല. ഒടുവില്‍ സഹികെട്ട് ഖത്തര്‍ എയര്‍വേയ്‌സിന്റെ പേജിലെ ലേറ്റസ്റ്റ് പോസ്റ്റില്‍ പോയി കമന്റിട്ടു. അവിടെയാണെങ്കില്‍ ലഗേജ് കിട്ടാത്ത സമാനമനസ്‌കരുടെ ആഗോള സംഗമവും കൂട്ടക്കരച്ചിലുമൊക്കെ തകൃതിയായി നടക്കുന്നു. കമന്റ് ഇട്ടതിനു പിന്നാലെ റിപ്ലൈ വന്നു. പരാതി പരിഹാരത്തിനുള്ള വാട്ട്‌സാപ്പ് ചാറ്റിനുള്ള ലിങ്ക് കിട്ടി. എല്ലാം ശരിയാവും എന്നൊരു പ്രതീക്ഷ തന്നു.

പക്ഷേ ഒന്നും നടന്നില്ല ഗയ്‌സ്. വാട്ട്‌സാപ്പില്‍ ഒരു അനക്കവുമില്ല. ഗ്രൂപ്പ് കമന്റില്‍ അത് പറഞ്ഞപ്പോള്‍ വീണ്ടും മറുപടി. ലവര് കൂലങ്കൂഷമായി നമ്മുടെ ബാഗ് തപ്പുന്ന തിരക്കിലായതു കൊണ്ടാണ്. ”ദിപ്പ ശര്യാക്കിത്തരാം”.

വീണ്ടും പ്രതീക്ഷ മുളപൊട്ടാന്‍ ഓങ്ങി വരുമ്പഴേക്കും ഏതോ ഒരു സായിപ്പ് വന്ന് ഖത്തറുകാര്‍ക്ക് മറുപടി ഇട്ടു. പുള്ളിക്കാരന്‍ ഖത്തറുവഴി എങ്ങോ പോയതാണ്, ബിസിനസ് ക്ലാസില്‍. രണ്ടാഴ്ചയായിട്ടും ഒരു വിശേഷവുമില്ല. ആരും വിളിച്ചിട്ട് പ്രതികരിക്കുന്നില്ല. മൊത്തം അലമ്പ്.

അങ്ങനെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു.

മൊത്തം ഉഡായിപ്പ്. എന്തൊരു ഓഞ്ഞ കസ്റ്റമര്‍ സര്‍വ്വീസ്! ദിവമ്മാര് എങ്ങനെ വേള്‍ഡ് കപ്പ് ഒക്കെ നടത്തുമോ എന്തോ. നമ്പര്‍ വണ്‍ ആണ് ഖത്തര്‍ ! ??… ഇത്ര മാത്രം ഫേക്ക് ad കൊടുക്കുന്ന ഒരു രാജ്യവും ഇല്ല.

മൂന്നാഴ്ചയില്‍ രണ്ട് ദിവസം തീര്‍ന്നു. ചോക്കലേറ്റും സ്‌കോച്ചുമൊക്കെ പോട്ടേന്ന് വയ്ക്കാം. നാല് പേര്‍ക്കുള്ള സ്ഥാവരജംഗമജൗളികള്‍ തുടങ്ങി എല്ലാം ഒന്നീന്ന് തുടങ്ങണം ഗയ്‌സ്.

ഷോപ്പിങ്ങും അലച്ചിലും വീണ്ടും ലൂപ്പില്‍ വരുന്നത് ഓര്‍ക്കുമ്പോള്‍ ജീവിതം തന്നെ വെറുത്തുപോവും ഗയ്‌സ്.

ആകെ മൊത്തം സേഡ് ആണ് ഗയ്‌സ്.

PS: ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കണക്കാക്കുന്നതില്‍ വിരോധമില്ല.

വാല്‍ക്കഷണം : അവധിയ്ക്ക് ഖത്തര്‍ എയര്‍വേയ്സ് വഴി നാട്ടിലെത്തിയ നൂറുകണക്കിന് പേരാണ് ദിവസങ്ങള്‍ക്ക് ശേഷവും ലഗ്ഗേജ് ലഭിക്കാതെ കാത്തിരിക്കുന്നത്. അയര്‍ലണ്ടില്‍ നിന്നും, ബ്രിട്ടനില്‍ നിന്നുമടക്കമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ലഗ്ഗേജ് ഹാന്‍ഡിങ്ങിലും, കസ്റ്റമര്‍ കെയറിലും ലോകത്തില്‍ ഏറ്റവും മോശം സര്‍വീസാണ് ഖത്തര്‍ എയര്‍വേയ്സ് നല്‍കുന്നത് എന്നാണ് പരക്കെയുള്ള ആക്ഷേപം.

Comments are closed.